വെറും രണ്ടു മിനിറ്റിൽ വായ്നാറ്റം ഇല്ലാതാക്കാം ഇങ്ങനെ

EDITOR

Updated on:

വായ്‌നാറ്റം അധികം പേരും നേരിടുന്ന ഒരു പ്രശ്‌നമാണ്. രാവിലെ എഴുനേല്‍ക്കുമ്പോള്‍ മുതല്‍ വായ്‌നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടുന്നത്. ദുര്‍ഗന്ധങ്ങളില്‍ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്‌നാറ്റം.വായയിലെ പ്രശ്‌നങ്ങളാണ് വായ്‌നാറ്റത്തെ സൃഷ്ടിക്കുന്ന മറ്റ് കാരണങ്ങള്‍. മോണരോഗം, ഭക്ഷണാവശിഷ്ടങ്ങള്‍ തടഞ്ഞുനില്‍ക്കുക, തൊണ്ടയിലെയും ടോണ്‍സിലിലെയും അണുബാധ, ജലദോഷം തുടങ്ങിയവയും വായ്‌നാറ്റത്തിന് കാരണമാണ്. കാന്‍സര്‍, വൃക്ക – കരള്‍ രോഗങ്ങളും വായ്‌നാറ്റത്തിനുള്ള കാരണമാണ്.

തിരിച്ചറിയാം വായ്‌നാറ്റം കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഏറ്റവും അനുയോജ്യമായത് ഏറ്റവും വിശ്വസ്തരായവരോട് ചോദിച്ചറിയുകയാണ്. വായ്‌നാറ്റം സ്വയം തിരിച്ചറിയാനും മാര്‍ഗ്ഗങ്ങളുണ്ട്. വിരല്‍ നക്കിയ ശേഷം ഒന്നോ രണ്ടോ മിനുട്ട് വിരല്‍ ഉണക്കാന്‍ വിടുക. തുടര്‍ന്ന് മണത്ത് നോക്കിയാല്‍ വായ്‌നാറ്റം ഉണ്ടോ എന്ന് തിരിച്ചറിയാം.

വായ്‌നാറ്റം അകറ്റാന്‍ ഏറ്റവും കുറഞ്ഞത് ദിവസം രണ്ട്‌നേരം പല്ലുതേക്കണം. ഒപ്പം നാക്ക് വടിക്കുന്നതും ഉത്തമമാണ്. നാക്ക് വടിച്ചില്ലെങ്കില്‍ നാക്കില്‍ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമായി രൂപപ്പെടും. ബ്രഷ് ചെയ്യുന്നത്ില്‍ മാത്രം ഒതുക്കാതെ നാക്ക് വടിക്കുക കൂടി ചെയ്താല്‍ വായ്‌നാറ്റം ഒഴിവാക്കാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം