വിവാഹ വീട്ടിൽ തെമ്മാടിത്തരം കാണിക്കുന്ന സുഹൃത്തുക്കളിൽ നിന്ന് വ്യത്യസ്തം ഇ പണി

    0
    4927

    ഇപ്പൊ നമ്മുടെ നാട്ടിലെ വിവാഹത്തിന്റെ ഇടയിൽ സാധാരണ കണ്ടു വരുന്നതാണ് വധു വരന്മാരുടെ സുഹൃത്തുക്കളുടെ പണി കൊടുക്കൽ .ഇത് പലപ്പോഴും വളരെ ക്രൂരവും സഭ്യമല്ലാത്തരീതിയിലും ആയി മാറാറുണ്ട് .പലപ്പോഴും ഇത് വിമർശങ്ങൾക്ക് കാരണമായി തീരുന്നു സോഷ്യൽമീഡിയയിലും അത് പോലെ തന്നെ ബന്ധുക്കൾക്ക് ഇടയിലും .

    പക്ഷെ ഇന്ന് ഇവിടെ ഒരു വ്യത്യസ്തമായ കല്യാണ സമ്മാനം ആണ് സുഹൃത്തുക്കൾ നൽകിയത് സാധാരണയിൽ നിന്നുള്ള പണി കൊടുക്കലുകളിൽ നിന്ന് എല്ലാം വളരെ വ്യത്യസ്തം . ഒരു പണി പ്രതീക്ഷിച്ചാണ് ചെക്കനും പെണ്ണും തീൻമേശയിലേക്കെത്തിയത്. ഊണു വിളമ്പാൻ മുന്നിൽ വച്ചിരുന്ന ഇല നീക്കിയപ്പോഴേ നമ്മുടെ കഥാനായകനും നായികയും അപകടം മണത്തു. പക്ഷേ മുട്ടനൊരു പണിയും പ്രതീക്ഷിച്ചിരുന്ന അവർക്കു മുന്നിലേക്ക് എത്തിയത് എട്ടിന്റെ പണിയല്ല, മറിച്ച് ആരും കൊതിക്കുന്നൊരു ‘നൊസ്റ്റാള്‍ജിക് സർപ്രൈസ്’. നാവിൽ കൊതിയൂറുന്ന പൊതിയിലച്ചോറാണ് വധുവിന്റേയും വരന്റേയും മുന്നിലേക്ക് സുഹൃത്തുക്കൾ എത്തിച്ചത് .കണ്ടു നിന്നവരെ മാത്രമല്ല എല്ലാവരെയും കൊതിപ്പിച്ച സർപ്രൈസ്‌ .വരന്റെ സുഹൃത്തുക്കൾ തന്നെ ഇത് സമൂഹമാധ്യമങ്ങളിൽ വീഡിയോ സഹിതം പങ്കുവെച്ചിട്ടുണ്ട് .

    LEAVE A REPLY