നിരവധി ആളുകൾക്കുള്ള ഒരു സംശയമാണ് എത്ര ബദാം കഴിക്കാം ,എങ്ങിനെ കഴിക്കണം എന്നുള്ളത് ,കഴിഞ്ഞ ലേഖനത്തിനു ശേഷം നിരവധി ആളുകൾ ഇൻബോക്സിലും ഫോണിലുമൊക്കെ ആവശ്യപ്പെട്ടതാണ് ബദാമിനെക്കുറിച്ചു എഴുതണമെന്നത്,ഇന്ന് അത് തന്നെയാവട്ടെ വിഷയം ബദാം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പു കൂട്ടില്ല എന്നതാണ് മിക്കവരുടെയും പ്രധാന സംശയം ,ബദാമിൽ കൊഴുപ്പിന്റെ അളവുണ്ട് ,കൂടിയ അളവിൽ പ്രോട്ടീൻ ,നാരുകൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു ,നമുക്ക് ആവശ്യമുള്ള നല്ല കൊളസ്‌ട്രോൾ (HDL ) പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു സംഗതിയാണ് ബദാം.
മാത്രമല്ല ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട് ,പതിവായി ബദാം കഴിക്കുന്നത് ശരീരഭാരം കുറയുവാൻ സഹായിക്കും ,മാത്രമല്ല ഇതൊരു നല്ല ലിവർ സപ്പ്ളിമെന്റ ആണ് ,ഫാറ്റി ലിവർ ,ലിവറിന്റെ പ്രവർത്തനങ്ങളിൽ പ്രശ്നമുള്ളവർ SGPT യുടെ അളവ് കൂടുതലുള്ളവർ ഒക്കെ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ് എന്നാണു പഠനങ്ങൾ തെളിയിക്കുന്നത് .രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും നല്ലതാണ് ബദാം ,അതുപോലെ തന്നെ ഇൻസുലിൻ റെസിസ്റ്റൻസ്( ഇൻസുലിൻ പ്രവർത്തനക്ഷമം ആകാതെ ഇരിക്കുക ,പ്രമേഹത്തിലേക്കുള്ള ആദ്യ ചവിട്ടു പടി) ഒക്കെ കറക്ട് ചെയ്യുന്നതിനും ബദാം നല്ല പങ്കു വഹിക്കുന്നുണ്ട്,പൊണ്ണത്തടി കുറക്കുന്നതിനും ,ഷുഗറിന്റെ അളവ് കുറക്കുന്നതിനും ശരീരത്തിന് ആവശ്യമായ എനർജി പ്രദാനം ചെയ്യുന്നതിനും ബദാമിന് കഴിവുണ്ട്.
30 ഗ്രാം ബദാമിൽ ഏകദേശം 220 ക്യാലറി ഊർജം അടങ്ങിയിട്ടുണ്ട് ,ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ തൊലിക്ക് നല്ല മാർദവം നൽകും ,അതുകൊണ്ടാണ് മിക്ക കോസ്‌മെറ്റിക്കുകളിലും ബദാം ചേരുവ ആകുന്നതു മാത്രമല്ല മഗ്നീഷ്യം ,കാൽസ്യം തുടങ്ങിയ ന്യൂട്രിയന്റുകൾ നമ്മുടെ ശരീരത്തിന് ഒരുനല്ല മിനറൽ സപ്പോർട് നൽകുന്നു ,ഇനി എങ്ങിനെയാണ് ബദാം കഴിക്കേണ്ടതു എന്ന് പലർക്കും സംശയമാണ് ,സാധാരഗതിയിൽ ഐസ് ക്രീമിലോ,ഫലൂദയിലോ,പായസത്തിലോ ഒക്കെ ചീകി ഇട്ടു ഉപയോഗിക്കാറുണ്ട് എന്നിരിക്കിലും രണ്ടു ഭക്ഷണങ്ങളുടെ ഇടയിലുള്ള സമയത്താണ് ഇത് ആഹരിക്കുന്നതിനു ഏറ്റവും പറ്റിയ സമയം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് ഒരു പിടി ബദാം കഴിക്കാവുന്നതാണ് (20 – 22 എണ്ണം )൫ വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്ക് ഒരു 5 ബദാം വരെ കൊടുക്കാവുന്നതാണ് ,എങ്ങിനെ കഴിക്കണം എന്ന ചോദ്യത്തിന് ,രാത്രി വെള്ളത്തിൽ ഇട്ടതിനു ശേഷം രാവിലെ തൊലി നീക്കി കഴിക്കുവാൻ സാധാരണഗതിയിൽ പറയാറുണ്ട് എന്നാൽ ഇത് പൂർണ്ണമായും ശെരിയല്ല ,ബദാമിൽ വളരെ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട് അതുപോലെ തന്നെ ഫൈറ്റിക് ആസിഡ് എന്ന ഒരു കെമിക്കലും അടങ്ങിയിട്ടുണ്ട് .
ഫൈറ്റിക് ആസിഡിന്റെ സാന്നിധ്യം മറ്റു ഭക്ഷണ പദാർഥങ്ങളിലൂടി നമ്മുടെ ഉള്ളിൽ എത്തുന്ന മിനറലുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നുണ്ട് അതുപോലെ വിറ്റാമിന് ബി യുടെ ആഗിരണത്തെയും തടസപ്പെടുത്തുന്നുണ്ട് അതുകൊണ്ടുതന്നെ ഈ കെമിക്കലിന്റെ സാന്നിധ്യത്തെ നമുക്ക് ന്യുട്രലൈസ് ചെയ്യേണ്ടതുണ്ട് ,ഈ പ്രക്രീയ വളരെ എളുപ്പമാണ് ,രാത്രി ബദാം വെള്ളത്തിൽ ഇട്ടു വെക്കുക ,വെള്ളത്തിൽ ഇട്ടു വയ്ക്കുമ്പോൾ സ്വഭാവികമായും ബദാമിൽ മുളപൊട്ടാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും അപ്പോൾ ഈ ഫൈറ്റിക് ആസിഡ് വിഘടിച്ചു ഫോസ്ഫറസ് ആയും മറ്റു ചില രാസവസ്‌തുക്കളായും മാറും,അതുകൊണ്ടാണ് ബദാം വെള്ളത്തിൽ ഇട്ടു കഴിക്കുവാൻ ആവശ്യപ്പെടുന്നത് ,എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ബദാം കഴിക്കേണ്ടത് ഒരിക്കലും അതിന്റെ തൊലി നീക്കി ആയിരിക്കരുത് കാരണം.
ഇതിലുള്ള വൈറ്റമിൻ ,മിനറൽസ് ,ആന്റി ഓക്സിഡന്റ്സ് എന്നിവ തൊലിക്കടിയിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നതു.രാവിലെയോ ,അല്ലെങ്കിൽ പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഇടയിലുള്ള സമയത്തോ കുതിർത്ത ബദാം തൊലിയോടുകൂടി കഴിക്കാവുന്നതാണ് ഇത് മൂലം വയർ നിറഞ്ഞിരിക്കുന്ന പ്രതീതി ഉണ്ടാവുകയും നല്ല എനർജി തോന്നുകയും ചെയ്യും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും,അതുവഴി ശരീരം അമിതവണ്ണം ഉണ്ടാവാതെ ഇരിക്കുകയും ചെയ്യും,മെലിയണം എന്ന് ആഗ്രഹമുള്ളവർ ദിവസവും ഒരു പിടി ബദാം കുതിർത്തു തൊലി കളയാതെ കഴിക്കുക ,ഇനി ബദാമിന്റെ മറ്റൊരു കഴിവിനെക്കുറിച്ചു പറയാം.
ശരീരത്തിലെ സെല്ലുലാർ ഇൻഫ്ളമേഷൻസ് ഉണ്ടാക്കുന്നത് തടയുവാൻ പ്രയോജനപ്രദമാണ് (,നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകൾക്കുള്ളിൽ ഉണ്ടാകുന്ന ചെറിയ നീരുവീഴ്ച) ഇതുമൂലം പക്ഷാഘാതവും ,ഹൃദയാഖാതവും ഒക്കെ സംഭവിക്കാവുന്നതാണ് ,എന്നാൽ പതിവായി ബദാം കഴിക്കുകയാണെങ്കിൽ ഇത് ശരീരത്തിലെ ഇൻഫ്ളമേഷൻ പ്രോസസിനെ കുറക്കുവാൻ സഹായിക്കുംഎന്നുള്ളതുകൊണ്ട് തന്നെ പതിവായി ബദാം കഴിക്കാം ,ചുരുക്കത്തിൽ പതിവാyi ബദാം കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കും,പ്രമേഹരോഗത്തെ നിയന്ത്രിക്കാം ,അമിത വണ്ണം കുറയുന്നതിനും,ഹൃദയാഘാതത്തിനെ ,മസ്തിഷ്ക്കാഘാതത്തിനെ ഒക്കെ തടയുവാനും ഉപകരിക്കും.
ഡോക്ടർ ആന്റണി തോമസ് ന്യൂ ഡൽഹി