എത്ര കരി പിടിച്ച പാത്രം എങ്കിലും ഇതിൽ ഇട്ടാൽ മതി കരി ഇളകി വരുന്നത് കാണാം

EDITOR

Updated on:

ഹോം മെയ്ഡ് ഡിഷ് വാഷ് ലിക്വിഡ് ആവശ്യമുള്ള സാധനങ്ങൾ

ചെറുനാരങ്ങാത്തൊലി 1 1/2 cup
ചെറുനാരങ്ങ 2 എണ്ണം
വെള്ളം 2 കപ്പ്
വിനാഗിരി വെള്ളം എടുത്ത അതെ ഗ്ലാസിൽ 1/2 കപ്പ്
ഉപ്പ് 4 ടേബിൾസ്പൂൺ
ബേക്കിംഗ് സോഡാ 1/4 ടിസ്പൂൺ(നിർബന്ധമില്ല)

തയ്യാറാക്കുന്ന വിധം:ചെറുനാരങ്ങയും തൊലിയും ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കാൻ വെക്കണം.തിളക്കാൻ തുടങ്ങി 15 മിനിറ്റ് ആയാൽ തീ ഓഫാക്കി തണുക്കാൻ വെക്കാം.തണുത്തതിന് ശേഷം മിക്സിയുടെ ജാറിൽ 1/4 ഗ്ലാസ് വെള്ളം കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക.ഇത് ഒരു അരിപ്പയിൽ അരിച്ചു എടുക്കണം.അരിക്കുമ്പോൾ ഇടക്കിടക്ക് ബാക്കി വെള്ളം ഒഴിച്ച് കൊടുത്തു അരിച്ചെടുക്കാം.അതിനു ശേഷം അതിലേക്ക് ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി സ്റ്റവിൽ വെക്കാം.തിളച്ചു തുടങ്ങി 5 മിനിറ്റ് തിളച്ചാൽ ഓഫാക്കാം.നന്നായി തണുത്ത ശേഷം.ബേക്കിംഗ് സോഡാ ചേർത്ത് ഇളക്കാം.അതിനു ശേഷം നമുക്ക് ഉപയോഗിക്കാം.കടയിൽ നിന്നും വാങ്ങുന്ന പോലെ നല്ല പാതയൊന്നും ഉണ്ടാവില്ല.പക്ഷെ പാത്രം നല്ല മണവും ഉണ്ടാകും.ക്ലീൻ ആവുകയും ചെയ്യും.മറ്റൊരു ഈസി വഴി വീഡിയോ കണ്ടു മനസിലാക്കാം