തൈറോയിഡ് രോഗം പൂർണ്ണമായും മാറാനും ജീവിതത്തിൽ വരാതിരിക്കുവാനും

EDITOR

Updated on:

തൈറോയിഡ് രോഗങ്ങൾ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിന് അമിതമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുമ്പോൾ മിക്കവരും സ്വാഭാവികമെന്ന് കരുതി മിക്കപ്പോഴും തള്ളിക്കളയും.ഇത് പലപ്പോഴും തൈറോയ്ഡ് രോഗലക്ഷണമാകാം. പുരുഷൻമാരെ അപേക്ഷിച്ച് ഒൻപത് ഇരട്ടി വരെയാണു സ്ത്രീകൾക്കു തൈറോയ്ഡ് രോഗബാധയ്ക്കുള്ള സാധ്യത.ഗർഭം അലസുന്നതിനും നവജാത ശിശുവിനു ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകുന്നതിനുമടക്കം തൈറോയ്ഡ് പ്രശ്നങ്ങൾ കാരണമാകും.
മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ശരിയായ അളവിലുള്ള പല ഹോർമോണുകൾ അത്യാവശ്യമാണ്.

ഇതിൽ തന്നെ വളരെ പ്രധാനപ്പെട്ടതാണ് തൈറോയിഡ് ഹോർമോണുകൾ. കഴുത്തിൽ സ്ഥിതിചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയാണിത് ഉല്പാദിപ്പിക്കുന്നത്. ശരീരത്തിന്റെ സകല ചയാപചയ പ്രവർത്തനങ്ങളുടെ ( mtabolism ) കേന്ദ്രം കൂടിയാണ് തൈറോയിഡ് ഗ്രന്ഥി .Thyroid ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിലെ Pituttary ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ്. രക്തത്തിലെ ഇവയുടെ അളവ് നോക്കിയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം വിലയിരുത്തുന്നത്.