ഇതൊന്നും വേണ്ട അടിവയര്‍ ഈസിയായി കുറയ്ക്കാം സിംപിൾ വ്യായാമത്തിലൂടെ

EDITOR

Updated on:

വയര്‍ കുറയ്ക്കാന്‍ വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്തിട്ടും വയര്‍ കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ദീര്‍ഘനേരം ഇരുന്നുള്ള ജോലിയും ഭക്ഷണത്തിലെ കൊഴുപ്പുമൊക്കെയാണ് ഇതിന് കാരണം. സാധാരാണ വ്യായാമങ്ങള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിച്ചേക്കും. എന്നാല്‍ വയറിന്റെ കൊഴുപ്പ് നീക്കാന്‍ പ്രത്യേക വ്യായാമങ്ങള്‍ തന്നെ ചെയ്യണം എന്നതാണ് സത്യം. ഇതാ ഈ വ്യായാമങ്ങള്‍ വയറിന്രെ കൊഴുപ്പ് കുറയ്ക്കാനുള്ളവയാണ്. ഈസിയായി ചെയ്യാവുന്ന ഇവ സ്ഥിരമായി ചെയ്താല്‍ അടി വയറിന്റെ കൊഴുപ്പ് മാത്രമല്ല, അരക്കെട്ടിലും തുടകളിലും ഉള്ള കൊഴുപ്പും നീക്കം ചെയ്യാന്‍ സഹായിക്കും.

ലെഗ് റെയ്സസ് തറയില്‍ കിടന്ന് നടു അല്‍പ്പം ഉയര്‍ത്തി കൈകളും കാലുകളും മുകളിലേക്ക് മാറി മാറി പൊക്കണം. വേഗത്തില്‍ വേണം ഇത് ചെയ്യാന്‍. കാലുകള്‍ മാറി മാറി ഉയര്‍ത്തുമ്പോള്‍ കൈകള്‍ ശരീരത്തിന് സമാന്തരമായി പിടിക്കണം. കാലുകള്‍ വെള്ളത്തില്‍ എന്നതു പോലെ ഇളക്കണം. പേശികള്‍ അയച്ചിട്ട് വേണം ചെയ്യാന്‍.

സിസേഴ്സ് പേരു പോലെ തന്നെ കത്രിക ചലിപ്പിക്കും പോലെ നിലത്തു കിടന്ന് കാലുകള്‍ ക്രോസ് ആയി ചലിപ്പിക്കുക. തുടയിലെ വണ്ണവും വയറും കുറയും. കൈവണ്ണം അധികമായുള്ളവര്‍ കൈകളും ഇത്തരത്തില്‍ നിന്നുകൊണ്ട് ചലിപ്പിക്കുന്നത് നല്ലതാണ്.