ഇ മൂന്നേ മൂന്നു കാര്യങ്ങൾ കൃത്യമായി അനുസരിക്കാൻ തയ്യാറുണ്ടോ വായ്നാറ്റം പടിക്ക് പുറത്തു നിർത്താം

EDITOR

Updated on:

വായനാറ്റം അകറ്റാൻ ചെയ്യേണ്ടതെന്ത് ആഹാരത്തിലെ അംശങ്ങൾ ശരീരത്തിലെ അണുക്കൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന രാസവസ്തുക്കളാണ് വായനാറ്റം പ്രധാനമായും ഉണ്ടാകുന്നത്. ഇതിൻറെ ഉൽപാദനം വായിൽനിന്ന് ആയിരിക്കും. അല്ലെങ്കിൽ ആമാശയത്തിലും കുടലിലും നിന്നുവരുന്ന രാസപദാർത്ഥങ്ങൾ വായു രൂപത്തിൽ മുകളിലേക്ക് വന്നതു കൊണ്ടായിരിക്കാം.

വായിലും പല്ലുകളുടെ ഇടയിലും മോണയിലും ആഹാരത്തിൻറെ അംശങ്ങൾ ഇരുന്നാൽ അത് ബാക്ടീരിയ ഡൈജസ്റ്റ് ചെയ്യുമ്പോൾ വായ്നാറ്റം ഉണ്ടാകാം. സാധാരണ വ്യക്തികൾ ദിവസേന രണ്ടുതവണയെങ്കിലും പല്ല് തേക്കുകയും ഓരോ തവണ ആഹാരം കഴിച്ചതിനു ശേഷം വായ നല്ലവണ്ണം കഴുകുകയും ചെയ്യുകയാണെങ്കിൽ ഇത് സംഭവിക്കുകയില്ല. പക്ഷെ ചിലർക്ക് മോണയിൽ അണുബാധ ഉള്ളപ്പോൾ(Givgivitis) അണുക്കളുടെ എണ്ണം കൂടുതൽ കാണുകയും അവ കൂടുതൽ രാസപദാർത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പല്ലിൽ കേട് ഉള്ളവർക്കും പ്രമേഹമുള്ളവർക്കും ഇങ്ങനെ മോണയിലെ അണുബാധ കൂടുതൽ കാണാറുണ്ട്.

ആമാശയത്തിലും കുടലിലും ശരിയായ ദഹനപ്രക്രിയകൾ നടക്കുന്നില്ലെങ്കിൽ അവിടെ സാധാരണ അളവിൽ രാസവസ്തുക്കൾ ഉണ്ടാകുകയും ഏമ്പക്കം വിടുമ്പോൾ വായനാറ്റം അനുഭവപ്പെടുകയും ചെയ്യും. ചികിത്സയ്ക്ക് വരുന്നവരിൽ ഭൂരിപക്ഷം പേർക്കും തോന്നൽ മാത്രമാണ് ശരിക്കും വായനാറ്റം ഇല്ലെന്നാണ് എൻറെ അനുമാനം.വായനാറ്റം ഉള്ളവർ ദിവസവും രണ്ടു നേരമെങ്കിലും പല്ലുനന്നായി വൃത്തിയാക്കണം. എന്ത് ഭക്ഷണം കഴിച്ചാലും വായ നന്നായി കഴുകണം. മൗത്ത് വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്. ജിൻജിവൈറ്റിസ് ഉള്ളവർക്കും കൃത്യമായ ശ്രദ്ധയോടെ വായനാറ്റം മാറ്റിയെടുക്കാൻ സാധിക്കും.നാക്കും നന്നായി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവകൊണ്ട് മാറിയില്ലെങ്കിൽ ഒരു ചികിത്സാ വിദഗ്ധനെ സമീപിച്ച് കാര്യങ്ങൾ തേടാവുന്നതാണ്.

ഒരു ദന്തഡോക്ടറെ സമീപി്ച് വായ്നാറ്റത്തിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.ഭക്ഷണശേഷം പല്ലുകൾ ബ്രഷ് ചെയ്യുക.എല്ലാ ദിവസവും നാവ് ടങ് സ്ക്രാപ്പർ ഉപയോഗിച്ചോ ടൂത്ത്ബ്രഷിന്റെ പിറകുവശം വച്ചോ വൃത്തിയാക്കുക. എന്നാൽ അമിതമായ ടങ് സ്ക്രാപ്പർ ഉപയോഗം രുചി അറിയാനുള്ള മുകുളങ്ങളെ ഇല്ലാതാക്കുന്നു. ഭക്ഷണശേഷം വായ് നന്നായി കഴുകുകയും വിരലുകൾകൊണ്ട് പല്ലിനെയും മോണയെയും മസാജ് ചെയ്യുന്നതും നല്ലതാണ്.രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷം പഴയ ടൂത്ത്ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കണം.

പല്ലുകളുടെ ഇടയിലുള്ള അഴുക്ക് കളയാൻ പതിവായി ഡെന്റൽ ഫ്ളോസ്, ഇന്റർ ഡെന്റൽ ബ്രഷ് തുടങ്ങിയവ ഉപയോഗിക്കുക.രാത്രി ഉറങ്ങുന്നതിനു മുൻപ് പല്ലുസെറ്റ് ഊരിവയ്ക്കുക. വീണ്ടും രാവിലെ വായിൽ വയ്ക്കുന്നതിനു മുൻപ് നന്നായി വൃത്തിയാക്കണം. വർഷത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ഡെന്റിസ്റ്റിനെ കണ്ട് വായ് പരിശോധിപ്പിക്കുകയും ക്ലീനിംഗ് ചെയ്യുകയും വേണം.പുകവലി, പുകയില ഉത്പന്നങ്ങൾ, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

വായ് എപ്പോഴും നനവുള്ളതായിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. ഷുഗർഫ്രീ ച്യൂയിംഗം ചവയ്ക്കുന്നത് ഉമിനീർ കൂടുതലുണ്ടാകാൻ സഹായിക്കും.
അസഹ്യമായ വായ്നാറ്റം ഉള്ളവർ ഭക്ഷണത്തിൽ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ഒഴിവാക്കുക.വായ്നാറ്റത്തിനു കാരണം മോണരോഗമാണെങ്കിൽ പേരയ്ക്ക കഴിക്കുന്നത് പ്രയോജനകരം. പേരയ്ക്കായിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ്, ടാനിക് ആസിഡ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവ മോണയ്ക്ക് ബലം നൽകുന്നു. കൂടാതെ മോണരോഗം കുറയ്ക്കുന്നു.ഡോക്ടറുടെ നിർദേശപ്രകാരം മൗത്ത്വാഷ് ഉപയോഗിക്കുക.

ഡോ. സാജിദ് കടക്കൽ
ഹിജാമ & ഫിസിയൊ
റാസൽഖൈമ, യുഎഇ