കാര്യമായ അസുഖങ്ങളൊന്നും ഇല്ലെന്നു കരുതി ആരോഗ്യ ഇൻഷുറൻസ് എടുക്കാതിരിക്കരുത് കാരണം

EDITOR

ചികിൽസാച്ചെലവുകൾ ആകാശം മുട്ടെ ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആരോഗ്യ ഇൻഷുറൻസിനെ കുറിച്ചു ചിന്തിക്കാതെ മുന്നോട്ടു പോകാനാവില്ല. രാജ്യത്തെ ആരോഗ്യ സേവന രംഗത്തെ ചെലവുകൾ വർധിക്കുന്നത് ആഗോള ശരാശരിയെക്കാളും വികസിത രാജ്യങ്ങളിലേതിനെക്കാളും ഉയർന്ന രീതിയിലാണെന്നതും വസ്തുത. അടിയന്തര ആരോഗ്യ സേവനങ്ങൾക്ക് ഇൻഷൂറൻസിനെ ആശ്രയിക്കുകയേ മാർഗമുള്ളൂ. ഇതേ സമയം തന്നെ തങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഒഴിവാക്കലുകളെക്കുറിച്ചും ഉപഭോക്താക്കൾ മനസിലാക്കിയിരിക്കുകയും വേണം. വൈദ്യ ചികിൽസയുമായി ബന്ധപ്പെട്ട ഓരോ ചെലവുകളും അല്ലെങ്കിൽ എല്ലാ ചെലവുകളും ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി തിരികെ ലഭിക്കില്ല. തങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയുടെയും ഒഴിവാക്കിയവയുടെയും ഒരു പട്ടികയുമായാണ് ഓരോ ആരോഗ്യ ഇൻഷുറൻസും എത്തുന്നത്.

പല പ്രാവശ്യം ഇടയ്ക്കിടയ്ക്ക്‌ ഓർക്കുമെങ്കിലും ആരോഗ്യ ഇൻഷുറൻസ്‌ നാം ഒട്ടുമിക്കവരും എടുക്കാറില്ല . കാര്യമായ അസുഖങ്ങളൊന്നും ഇത്‌ വരെ ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലാത്തത്‌ കൊണ്ടാവണം പലരും എടുക്കാത്തത് അസുഖം ഉണ്ടാകുന്നതിനു മുന്നെ എടുക്കുന്നതാണു നല്ലത്‌. കുറച്ച്‌ കാശ്‌ ഇതിനായി നഷ്ടപെടുത്തിയാലും കുഴപ്പമില്ല, നമ്മുടെ ആരോഗ്യത്തിനല്ലേ.ഇത്‌ വരെ എടുക്കാത്തവരും, എടുക്കാൻ മറന്നവരും ഇനി മുതൽ എങ്കിലും അതിനെ പറ്റി ചിന്തിച്ച്‌ തുടങ്ങൂ.എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ,മനുഷ്യന് വരുന്ന എല്ലാ രോഗങ്ങൾക്കും കവർ നൽകുന്ന രീതിയിൽ ലക്ഷണമൊത്തൊരു ആരോഗ്യ ഇൻഷുറൻസ് പോളിസി വരുന്നു.അറിയേണ്ടതെല്ലാം വീഡിയോ കാണൂ