തീ വില കൊടുത്തു നെയ്യ് വാങ്ങേണ്ട ഇനി പാലിൽ നിന്ന് ഇത് പോലെ സിമ്പിളായി എടുക്കാം

EDITOR

മാർക്കറ്റിൽ ഒരുപാട് വിലയ്ക്ക് നമുക്ക് ലഭിക്കുന്ന നെയ്യ് വീട്ടിൽ തന്നെ പാൽപ്പാടയിൽ നിന്ന് ഉണ്ടാക്കിയെടുക്കാം. പാൽ കാച്ചി കഴിയുമ്പോൾ മുകളിൽ പാട കെട്ടുകയാണെങ്കിൽ പലരും അതെടുത്തു കളഞ്ഞു കുടിക്കാറാണ് പതിവ്., അത് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞാലും നമ്മൾക്ക് പാട എടുത്തുകളഞില്ലെങ്കിൽ ഒരു സമാധാനവുമില്ല.എന്നാൽ പാൽപ്പാടയിൽ നിന്ന് പുറത്ത് നിന്ന് വളരെ വിലക്ക് വാങ്ങാവുന്ന നെയ്യ് സ്വന്തമായി ഉണ്ടാക്കാം എങ്കിൽ എല്ലാവർക്കും പുറത്തുനിന്ന് വാങ്ങാതെ ഇൗ മാർഗം സ്വീകരിക്കാം.

അതിനായി നല്ല കട്ടി പാൽ തിളപ്പിച്ച് എടുക്കുക, ഒരു ഇത്തിരി പോലും വെള്ളം ചേർക്കാതെ വേണം തിളപ്പിക്കാൻ. ശേഷം നല്ലതുപോലെ പാൽ തണുത്തിട്ട് അതെടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക.തലേദിവസം കിടക്കാൻ നേരം പാൽ തിളപ്പിച്ച് ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ പിറ്റേ ദിവസം നമുക്ക് എടുത്തു ബാക്കി പണികൾ ചെയ്യാവുന്നതാണ്.., അങ്ങനെ ഒരു രാത്രി ഫ്രിഡ്ജിൽവച്ച പാൽ പിറ്റേദിവസം എടുത്ത് അതിൻറെ മുകളിലെ പാട സൂക്ഷിച്ച് ഒരു സ്പൂൺ കൊണ്ടോ അല്ലെങ്കിൽ ഒരു അരിപ്പ വെച്ച് അരിച്ചെടുത്താൽ നമുക്ക് മുഴുവൻ പാടയും കിട്ടും..

പക്ഷേ കുറച്ച് പാലിൽ നിന്ന് അല്പം പാൽപ്പാടയെ കൂട്ടുകയുള്ളൂ, എന്നതിനാൽ ദിവസേന ഈ പ്രക്രിയ ചെയ്തു ഒരു ടൈറ്റായ പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.., ഒരുമാസം ഇങ്ങനെ ചെയ്താൽ നമുക്ക് അത്യാവശ്യം നെയ്യികുള്ള പാൽപ്പാട കിട്ടും. എല്ലാ ദിവസവും രാവിലെ പാട ശേഖരിച്ച് ശേഷം ഈ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നർ ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുക അല്ലെങ്കിൽ പെട്ടെന്ന് തന്നെ കേടായി പോകും.

മുപ്പതു ദിവസത്തിന് ശേഷം പാട എടുത്തു പുറത്തു വച്ച് പാൽപ്പാടയെ അലിയാൻ അനുവദിക്കുക.. എന്തായാലും അലിയാനൊരു ആറു മണിക്കൂറെങ്കിലും എടുക്കാൻ സാധ്യതയുണ്ട്.. മിക്സിയിലിട്ട് അടിചു എടുത്താൽ നമുക്കിത് ഫ്രഷ് ക്രീം ആയിട്ടും ഉപയോഗിക്കാം. ഇനി നെയ്യ് ഉണ്ടാക്കാൻ അടി കട്ടിയുള്ള ഒരു കടായി എടുത്ത് സ്റ്റൗവിൽ വച്ച് ഈ പാട അതിലേക്ക് ഇട്ടുകൊടുക്കാം.., എപ്പോഴും തീ മീഡിയം ഫ്രെയിമിൽ ആയിരിക്കണം.

പാത്രം കുറച്ചു ചൂടായി തുടങ്ങുമ്പോൾ പാട പതുക്കെ ഇളക്കി കൊടുക്കുക.., അങ്ങനെ ഇടയ്ക്ക് ഇളക്കി കൊടുക്കുമ്പോൾ നല്ല ലൂസായി കിട്ടും ശേഷം ഇതിൽ തിള വരാൻ തുടങ്ങും. അതുകഴിഞ്ഞാൽ നെയ്യ് അതിൻറെ മുകളിൽ മഞ്ഞ കളറിൽ പൊങ്ങി വരുന്നത് കാണാം ഈ സമയം തൊട്ടു നമ്മൾ കൈ വിടാതെ ഇളക്കി കൊടുക്കണം കൂടാതെ തീ ലോ ഫ്ലയിമിൽ ആകണം ഇല്ലെങ്കിൽ അടിയിൽ പിടിചെന്നുവരാം..

കുറച്ചു നേരം വിടാതെ ഇളക്കുംഭോൾ കൂടുതൽ നെയ്യ് തെളിഞ്ഞു വരുന്നത് കാണാം ഒപ്പം നല്ല മണവും വരും. പൂർണ്ണമായും പാട ബ്രൗൺ കളർ ആകുന്നതുവരെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കണം, തീ ലോ ആയിരിക്കാൻ ശ്രദ്ധിക്കുക. നല്ലപോലെ പതഞ്ഞു പൊങ്ങി എല്ലാം ബ്രൗൺ കളറിൽ വെള്ളം പോലെയുള്ള പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക.ഒരു ഇളം ചൂടുള്ള സമയം നമുക്കിത് എടുത്തുമാറ്റി ഒന്ന് അരിച്ചെടുക്കാവുന്നതാണ്. ഒരുമാസത്തെ പാൽപ്പാടയിൽ നിന്ന് ഏകദേശം 100 ഗ്രാം നെയ്യ് കിട്ടുന്നതായിരിക്കും.

നല്ല പ്രകൃതിദത്തമായ നെയ്യ് നമ്മൾ വെറുതെ കളയുന്ന പാൽപ്പാടയിൽ നിന്ന് ലഭിക്കും.നിങ്ങളെല്ലാവരും ഇത് പരീക്ഷിക്കണം ഒപ്പം എളുപ്പവും ലാഭവുമായി നെയ്യ് ഉണ്ടാക്കുന്ന ഈ വിദ്യ എല്ലാവർക്കും പറഞ്ഞുകൊടുക്കണം ഇതുപോലെയുള്ള ഉപകാരപ്രദമായ വിദ്യകൾക്ക് വേണ്ടി വീണ്ടും വരിക.