വിവേകിന് ഒരുപാട് കാലമായുള്ള ഒരു ആഗ്രഹം ആണ് ഒരു പെണ്ണിന്റ കൂടെ പോകണം എന്ന് 35 ആയെങ്കിലും

    0
    610

    വിവേകിന് ഒരുപാട് കാലമായുള്ള ഒരു ആഗ്രഹം ആണ് ഒരു പെണ്ണിന്റ ചൂടറിയണം എന്നത് . വയസ്സ് 35 ആയെങ്കിലും ഇതുവരെ ഒരു കല്യാണം കഴിഞ്ഞിട്ടില്ല . ഒരു പെണ്ണിന്റ കൂടെ ഒരു രാത്രി കിടക്കാൻ ആഗ്രഹം തോന്നിയിട്ട് ഒരുപാട് ആയെങ്കിലും ചിലപ്പോൾ ആരെങ്കിലും അറിഞ്ഞാൽ ഉണ്ടായേക്കാവുന്ന നാണക്കേട് ഓർത്ത് അതെല്ലാം മനസ്സിൽ തന്നെ കുഴിച്ചുമൂടി നടക്കുകയായിരുന്നു . ഇത്ര കാലം കൊണ്ട് നടന്ന മാനാഭിമാനം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമല്ലോ എന്നോർത്തപ്പോൾ ആ ആഗ്രഹത്തിൽ നിന്നും അവൻ പല വട്ടം പിന്തിരിഞ്ഞതാണ് .പക്ഷേ , ഇന്ന് അവന്റ മനസ്സിൽ ആ ആഗ്രഹം വീണ്ടും മുളപൊട്ടി .

    ആരോരുമില്ലാത്ത തനിക്ക് എന്തിനാണ് ഇത്ര പണം.എല്ലാം നഷ്ട്ടപ്പെട്ട് ഒറ്റയാനായി ജീവിക്കാൻ തുടങ്ങിയിട്ട് വർഷം പത്ത്‌ ആയി.അഭിമാനവും കെട്ടിപിടിച്ചിരുന്നു കാലം കൊഴിഞ്ഞുപോയതല്ലാതെ ജീവിതത്തിൽ ഒരു രീതിയിലും ഉള്ള സന്തോഷം ഉണ്ടായിട്ടില്ല ഇതുവരെ .മനസ്സിൽ കുഴിച്ചുമൂടിയ ആഗ്രഹങ്ങൾ വീണ്ടും പുറത്തേക്കെടുക്കുകയായിരുന്നു വിവേക് .നാടും വീടും വിട്ട് ഒരു യാത്ര പോണം , കാണാത്ത കാഴ്ച്ചകൾ തേടി . അതിനു മുന്നേ മനസ്സിൽ ചേക്കേറി , അഭിമാനക്ഷതം ഓർത്ത് കുഴിച്ചുമൂടിയ ആ ആഗ്രഹം നടത്തണം . ജീവിതത്തിൽ ഇന്ന് വരെ ഒരു പെണ്ണിന്റ ചൂടറിയാത്ത ശരീരത്തിലേക്ക്, ഒരുവളെ കെട്ടിപിടിച്ച് അവളുടെ ഉടൽചൂടേറ്റ്‌ ഒരു രാത്രി വെളുപ്പിക്കണം.രാത്രി മൂന്നാമത്തെ ബീയറിന്റെയും കഴുത്ത് പൊട്ടിക്കുമ്പോൾ അവൻ ആ തീരുമാനത്തിൽ എത്തിയിരുന്നു .

    തേടിപിടിച്ചെത്തിയത് അവളിലേക്കായിരുന്നു ദേവിക .രാത്രി ആരുമറിയാതെ അവളുടെ വീടിന്റ വാതിൽ മുട്ടുമ്പോൾ അവൻ നന്നേ വിയർക്കുന്നുണ്ടായിരുന്നു .
    പുറത്ത് ഓരിയിടുന്ന നായ്ക്കളുടെ ശബ്ദം അവനെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത് .
    അവന്റെ വിറയൽ കലർന്ന കൈകൾ വീണ്ടും വാതിൽ പാളിയിൽ പതിഞ്ഞപ്പോൾ അക്ഷമയോടെയുള്ള അവന്റെ കാത്തിരിപ്പിനവസാനം വാതിൽ തുറക്കപ്പെട്ടു .വാതിൽക്കൽ ചിമ്മിനി വെട്ടത്തിൽ അവളുടെ തിളങ്ങുന്ന മുഖം കണ്ടപ്പോൾ അവനിൽ അത് വരെ ഉണ്ടായിരുന്ന പേടിയും വിറയലും ക്ഷണനേരം കൊണ്ട് നിന്നിരുന്നു .വേഗം അകത്തേക്ക് വരൂ , ആരേലും കാണും .അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ചെറിയ പേടി അവനെ ഉള്ളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചു .
    അവൻ ഉള്ളിൽ കേറിയ ഉടൻ അവൾ വാതിലടച്ചു താഴിട്ടു.

    ദേ ആ റൂമിലേക്ക് ഇരുന്നോളൂ , ഞാൻ ഇപ്പോൾ വരാം അവൾ പുഞ്ചിരിച്ചികൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നപ്പോൾ ചെറിയ ശങ്കയോടെ അവൻ റൂമിലേക്ക് നടന്നു .
    റൂമിലേക്ക് കയറി ബെഡിൽ ഇരിക്കുമ്പോൾ അവന്റെ മനസ്സിൽ ‘ ഇതൊന്നും വേണ്ടിയിരുന്നില്ല  എന്ന് തോന്നിത്തുടങ്ങിയിരുന്നു .പുറത്ത് നിന്ന് റൂമിലേക്ക് അവൾ കയറിവന്നപ്പോൾ ആണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത് .ന്താ ഇത്ര ആലോചിക്കുന്നത് .അവൻ ഇരിക്കുന്നതിന്റ അരികിൽ വന്നിരുന്ന് പുഞ്ചിരിയോടെ അവൾ ചോദിക്കുമ്പോൾ അവൻ ആകെ അസ്വസ്ഥനായിരുന്നു . വിയർപ്പുതുള്ളികൾ കിനിഞ്ഞ മുഖം തുടച്ചുകൊണ്ട് വിവേക് അവളെ നോക്കി ഏയ് ഒന്നുല്ല , ഇവിടെ വരുന്നത് വരെ വലിയ ആഗ്രഹം ആയിരുന്നു.ജീവിതത്തിൽ ഇതുവരെ അനുഭവിക്കാൻ കഴിയാത്ത ഒന്ന് നേടിയെടുക്കാൻ പോകുന്ന ഒരു സന്തോഷം.പക്ഷേ , ഇപ്പോൾ എന്തോ വല്ലാത്ത ഒരു ഫീലിംഗ് .ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ.

    അവന്റെ വാക്കുകൾ കേട്ടപ്പോൾ അവളൊന്നും പതിയെ പൊട്ടിച്ചിരിച്ചു.പിന്നെ എന്തിനാ മാഷേ വെറുതെ സമയം കളഞ്ഞ് ങ്ങോട്ട്‌ വന്നത് . എന്റെ സമയം കൂടി കളയാൻ ആണോ . നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ എനിക്ക് വേറെ കസ്‌റ്റമർ കിട്ടിയേനെ . ഇതിപ്പോ പട്ടി ചന്തക്ക് പോയ പോലെ ആയല്ലോ അവളുടെ ചിരിയിൽ പരിഹാസമോ വിഷമമോ , എന്തെല്ലാമോ നിഴലിച്ചിരുന്നു .ക്ഷമിക്കണം ചിലത് ങ്ങനെ ആണ് എന്റെ കാര്യത്തിൽ .ഒരുപാട് ആഗ്രഹിച്ചാലും അവസാനം മനസ്സ് സമ്മതിക്കില്ല .ഇന്നത്തെ ദിവസം എനിക്കായി മാറ്റിവെച്ച നിങ്ങൾക്ക് ഒരു നഷ്ട്ടവും ഞാൻ വരുത്തില്ല . അതിൽ കൂടുതൽ ഞാൻ തന്നേക്കാം .മാഷേ , കൂടുതൽ ഒന്നും എനിക്ക് വേണ്ട , എന്റെ ജോലിക്ക് പറഞ്ഞിട്ടുള്ള കാശ് മതി എനിക്ക് .വിവേക് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അതിനിടയ്ക്കാണ് ” മോളെ ” എന്ന് അകത്തു നിന്ന് വിളി കേട്ടത് .അതാരാ അമ്മയാണ് , കിടപ്പിലാ , എല്ലാ കാര്യത്തിനും കൂടെ ആള് വേണം .. ഞാൻ ഇപ്പോൾ വരാം അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി പെട്ടന്ന് തന്നെ തിരികെ വരികയും ചെയ്തു അമ്മക്ക് വെള്ളം കൊടുക്കാൻ പോയതാ അപ്പോൾ ചോദിച്ചില്ലേ ആരാ വന്നിരിക്കുന്നത് എന്ന് അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ വീണ്ടും പുഞ്ചിരിച്ചു അമ്മക്ക് അറിയാം എല്ലാം . അതുകൊണ്ട് ഒന്നും ചോദിക്കില്ല . പക്ഷേ , കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാകും എപ്പോഴും , മകൾ പിഴച്ചുണ്ടാക്കുന്ന ഭക്ഷണം അല്ലേ കഴിക്കുന്നത് , “

    അത് പറഞ്ഞ് കഴിയുമ്പോൾ അവളിൽ ചിരിക്ക് പകരം കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു .അവളുടെ കരച്ചിൽ കണ്ടപ്പോൾ അവനു പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല .അവർ കരയാതിരിക്കുമോ ? ഒരു മകൾ ങ്ങനെ ആയി കാണാൻ ഒരു അമ്മയും ആഗ്രഹിക്കില്ല . അപ്പൊ പിന്നെ ഇത് വീട്ടിൽ ആ അമ്മയുടെ കണ്മുന്നിൽ തന്നെ ആകുമ്പോൾ അവർ എത്രമാത്രം വിഷമിക്കുന്നുണ്ടാകും , അവർ ഒരു അമ്മയല്ലേ അവൾ പതിയെ കണ്ണുകൾ തുടച്ചു ന്റെ മാഷേ , അത് എന്നെ വയറ്റിൽ ചുമന്ന് , മുലപ്പാൽ തന്ന് , ന്നെ താരാട്ട് പാടി ഉറക്കിയ അമ്മയല്ല . ആരോ വഴിയിൽ ഉപേക്ഷിച്ചു പോയ ഏതോ വലിയ വീട്ടിലെ അമ്മയാണ് .കണ്ടപ്പോൾ ഉപേക്ഷിക്കാൻ തോന്നിയില്ല , കൂടെ കൂട്ടി “

    അവളുടെ വാക്കുകൾ കേട്ട് വിവേക് അവളെ ആശ്ചര്യത്തോടെ നോക്കി .നിങ്ങളെ പോലെ ഉള്ളവർക്ക് ങ്ങനത്തെ നല്ല മനസ്സൊക്കെ ഉണ്ടോ അതെന്താ മാഷേ , ഞങ്ങളും മനുഷ്യർ അല്ലേ , ഈ തൊഴിലിനിറങ്ങുന്നവരുടെ മനസ്സ് കല്ല് ഒന്നും അല്ല അവളുടെ വാക്കുകളിൽ ദേഷ്യവും നിരാശയും കലർന്നിരുന്നു .അതൊക്ക പോട്ടെ , നിങ്ങൾ എന്തിനാണ് ഈ തൊഴിൽ തിരഞ്ഞെടുത്തത് .ഈ ലോകത്ത് വേറെ എത്രയോ തൊഴിലുകൾ ഉണ്ടല്ലോ.ഒന്നുമില്ലെങ്കിൽ കൂലിപ്പണിക്കെങ്കിലും പോകാലോ അവൾ അത് കേട്ട് പൊട്ടിച്ചിരിച്ചു.ന്താ ങ്ങനെ ചിരിക്കുന്നത് . ഞാൻ ചോദിച്ചത് അത്ര വലിയ കോമഡി ആണോ അവന്റെ വാക്കുകളിലെ അരിശം മനസ്സിലാക്കിയ അവൾ ചിരി നിർത്തി പറഞ്ഞ് തുടങ്ങി.

    ചിലരുടെ ജീവിതം അവർ ആഗ്രഹിക്കുന്ന പോലെ അല്ല മാഷേ , മാഷ് പറഞ്ഞത് ശരിയാ , ഈ ലോകത്ത് ഒരുപാട് ജോലിയുണ്ട് , പക്ഷേ , എനിക്ക് ഇതായിരിക്കും യോഗം . ആരോരുമില്ലാത്ത എനിക്ക് ഈ നാട് ചാർത്തിയ പേരാണ് വേശ്യ . ജോലിക്ക് പോയാൽ അത് മറ്റേ പണിക്ക് പോയതാണെന്ന് പറയും , ആരേലും ജോലിക്ക് വിളിക്കാൻ വന്നാൽ അവർ മറ്റേ പണിക്ക് വന്നതാണെന്ന് പറയും . അവർ പറയുന്ന ഒരു വാക്കുണ്ട് മാഷേ , കഴപ്പ് മൂത്തു നിൽക്കുന്നവൾ എന്ന് . അങ്ങിനെ അതൊക്ക കണ്ടും കേട്ടും പറ്റുന്ന പണിക്കൊക്കെ പോയി . പക്ഷേ , അവിടെയും ആവശ്യം എല്ലാവർക്കും ന്റെ ശരീരം ആയിരുന്നു .അതിനിടയ്ക്കാണ് എന്നെ ഒരാൾ ഇഷ്ട്ടമാണെന്ന് പറഞ്ഞത് .പക്ഷേ ആത്മാർത്ഥ സ്നേഹം ആണെന്ന് കരുതിയ എനിക്ക് തെറ്റി അത് പറയുമ്പോൾ അവൾ പൊട്ടിക്കരയാൻ തുടങ്ങി .അവളുടെ കരച്ചിൽ അവന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു ..കൂടുതൽ ഒന്നും ചോദിക്കാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.പക്ഷേ കരച്ചിലിനിടയിൽ അവൾ എല്ലാം പറയുന്നുണ്ടായിരുന്നു .

    അവന്റെ ചതിയിൽ ആണ് ഞാൻ ആദ്യം കളങ്കപ്പെട്ടത് . അതെന്നെ വല്ലാതെ മുറിവേൽപ്പിച്ചു , പക്ഷേ , പിന്നീട് പുറത്തിറങ്ങാൻ തന്നെ പേടിയായിരുന്നു ..ആ ഇടക്കാണ് ഞാൻ ഈ അമ്മയെ കാണുന്നത് .മക്കൾ ഉപേക്ഷിച്ച അമ്മയെ കിട്ടിയപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു .വീട്ടിൽ ഒരാൾ ഉള്ളപ്പോൾ നാട്ടുകാരുടെ വായ പകുതി അടയുമെന്ന് അറിയാമായിരുന്നു.അതുപോലെ തന്നെ പിന്നെ അധികമാരും ഈ വഴി കുറ്റം പറഞ്ഞ് വരാറില്ലായിരുന്നു.പക്ഷേ , ആ സന്തോഷങ്ങളെ എല്ലാം തല്ലിക്കെടുതി ആയിരുന്നു അമ്മ വീണുപോയത്.കൂടെ കൂട്ടിയ അമ്മയെ വയ്യാതായപ്പോൾ വലിച്ചെറിയാൻ തോന്നിയില്ല .ഒരാൾ സഹായമില്ലാതെ അനങ്ങാൻ പോലും കഴിയാത്തതിനാൽ പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ പറ്റാത്ത അവസ്ഥ.അവസാനം ഞാൻ സ്വമേധയാ തിരഞ്ഞെടുത്ത ജോലിയാണ് ഇത് .ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടതല്ലേ

    അവൾ കരച്ചിലിനിടയിലും പുഞ്ചിരിക്കുമ്പോൾ അവന്റെ മുഖത്ത്‌ വിഷാദം നിറഞ്ഞിരുന്നു .എന്ത് പറയണമെന്നറിയാതെ ഇരിക്കുന്നതിനിടയിലാണ് പുറത്ത് ആരൊക്കെയോ വാതിലിൽ മുട്ടുന്നത് കേട്ടത് .വാതിൽ തുറക്കെടി , കണ്ടവൻമാരെ ഒക്കെ രാത്രി വിളിച്ചുകേറ്റി അഴിഞ്ഞാടുവാ അവൾ .. വാതിൽ തുറക്കെടി മറ്റേടത്തെ മോളെ , അല്ലേൽ ഞങ്ങൾ ഇപ്പോൾ ചവിട്ടിപൊളിക്കും .പുറത്ത് നിന്നുള്ള ആക്രോശം കേട്ട് പേടിച്ചു ഞെഞ്ചിടിപ്പ് വർദ്ധിച്ചിരുന്നു വിവേകിന്റ .ഇനി എന്ത് ചെയ്യും , അവർ കുറെ പേരുണ്ടെന്ന് തോനുന്നു അവന്റെ പേടി കലർന്ന സ്വരം കേട്ട് അവൾക്ക് വലിയ ഭാവമാറ്റമൊന്നും ഇല്ലായിരുന്നു .ഇപ്പോൾ പുറത്തിറങ്ങിയാൽ അവർ പെരുമാറും , ന്തായാലും അവർ പോലീസിനെ വിളിച്ചിട്ടുണ്ടാകും .അതുകൊണ്ട് ഞാൻ പറയുന്ന പോലെ പറഞ്ഞാൽ മതി , ഇയാൾ ന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളാണെന്നു പറഞ്ഞാൽ മതി . കൂടുതൽ പരിഭ്രമം മുഖത്ത്‌ കാണിക്കരുത് ..കേട്ടല്ലോ “

    അവളുടെ വാക്കുകൾ കേട്ട് ഒന്നും പറയാതെ അവൻ തലയാട്ടുകമാത്രം ചെയ്തു .പിന്നെ അവനെ ഒന്നുകൂടി നോക്കി അവൾ വാതിലിനടുത്തേക്ക് നടന്നു . അവന്റെ ഹൃദയം പട പട മിടിക്കാൻ തുടങ്ങിയിരുന്നു.അവൾ പതിയെ വാതിൽ തുറന്നതും പോലീസ് ജീപ്പ് വന്നതും ഒരുമിച്ച് ആയിരുന്നു .രോഷാകുലരായ ആളുകൾ പോലീസ് വന്നപ്പോൾ ഒരു സൈഡിലേക്ക് മാറി അവർക്ക് വഴിയൊരുക്കി.ഉമ്മറത്തേക്ക് കയറിയ പോലീസ് അവരെ രണ്ടുപേരെയും അടിമുടി ഒന്ന് നോക്കി ന്താടി ഇവിടെ പണി ? രണ്ടു പേരും മൗനം പാലിച്ചപ്പോൾ പോലീസുകാരന് ദേഷ്യം വന്നു തുടങ്ങി.ന്താ നിന്റെയൊക്കെ വായിൽ പഴം തിരുകി വെച്ചേക്കുവാണോ ?അത് പിന്നെ സർ സർ , ഇത് ഞാൻ ഇഷ്ട്ടപ്പെടുന്ന ആളാണ്‌ . ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് “

    അവളുടെ ഉറച്ച വാക്കുകൾ കേട്ടപ്പോൾ നാട്ടുകാരിൽ ഒരുവൻ ഉറക്കെ പറഞ്ഞു ,
    അവള് പഠിച്ച കള്ളിയാ സാറേ  ഇങ്ങനെ ദിവസവും ഓരോരുത്തർ ee വഴി കേറാറുണ്ട് .ഇതൊക്ക നുണയാ സാറേ പോലീസുകാരൻ മെല്ലെ വിവേകിന്റ മുഖത്തേക്ക് നോക്കി.ഇവൾ പറഞ്ഞത് സത്യം ആണോടാ അതെ സർ , ഞങ്ങൾ ഉടനെ കല്യാണം കഴിക്കും .അതെന്താണെടാ ഉറപ്പ് , ഇവർ പറയുന്നത് കേട്ടില്ലേ , ഇവൾക്കിതു പതിവ് ആണെന്ന് .ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത് ആ പോലീസുകാരന്റ ചോദ്യത്തിൽ അവനൊന്നു പതറിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ ആവർത്തിച്ചു ,സർ , അവർ പറയുന്നത് കള്ളമാണ് . ഞാൻ ഇവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പതിയെ പോലീസുകാരന്റ ദേഷ്യം ആറിത്തുടങ്ങിയിരുന്നു .

    നാ പിന്നെ നിങ്ങളൊരു കാര്യം ചെയ്യൂ , എല്ലാവർക്കും ഒരു ഉറപ്പ് വേണ്ടേ , അതുകൊണ്ട് നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകണം രണ്ടു പേരും . ബാക്കി പിന്നെ തീരുമാനിക്കാം അതും പറഞ്ഞ് പോലീസും നാട്ടുകാരും പിന്തിരിഞ്ഞപ്പോൾ അവൾ വേഗം വാതിൽ അടച്ചു .ഇനി നിങ്ങൾ ഇവിടെ നിൽക്കണ്ട , നിന്നാൽ ചിലപ്പോൾ നാളെ കല്യാണം വരെ നടത്തിയെന്നിരിക്കും അവർ .നിങ്ങൾ പൊക്കോളൂ …രാവിലെ സ്റ്റേഷനിൽ ഞാൻ പൊക്കോളാ. ബാക്കി വരുന്നിടത്തു വെച്ച് കാണാം അവൾ പറഞ്ഞതത്രയും അയാൾ മൗനമായി പ്രതികരിച്ചു .പിന്നേ അവളുടെ കൈ പിടിച്ച് അകത്തെ പൂജാറൂമിലേക്ക് നടന്നു .. അവിടെ ഉണ്ടായിരുന്ന കുങ്കുമം ദൈവങ്ങളെ സാക്ഷ്യമാക്കി അവളുടെ നിറുകയിൽ ചാർത്തി .അവൾ നിശ്ചലമായി നിൽക്കുകയായിരുന്നു .എന്താ നടക്കുന്നത് എന്ന് അറിയാത്ത അവസ്ഥ .ഇത് എന്താണ് നിങ്ങൾ കാണിക്കുന്നത് .ഞാൻ ഒരു പിഴച്ച പെണ്ണാണ് .. “

    ആയിരിക്കാം .. പക്ഷേ , ഇന്ന് മുതൽ നീ എന്റെ ഭാര്യയാണ് . ഒരു രാത്രിക്ക് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത് .. പക്ഷേ ഇനിയുള്ള ദിവസങ്ങൾ എല്ലാം നിന്റ കൂടെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .ഇതൊരു സിംപതിയുടെ പുറത്തല്ല . നീ ഒരു നല്ല പെണ്ണാണെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ ആണ് . ചില സാഹചര്യങ്ങൾ നിന്നെ വഴി തെറ്റിപോയിരിക്കാം .എന്നാൽ ഇന്ന് മുതൽ നേർവഴിക്കു നടക്കാൻ നിന്റ കൂടെ ഞാൻ ഉണ്ടാകും .അവന്റെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .ഒരു ജീവിതം ഒരിക്കലും മോഹിച്ചിട്ടില്ലായിരുന്നു ,പക്ഷേ ഇപ്പോൾ അവൾ അയാൾക്ക്‌ മുന്നിൽ തൊഴുതുകൊണ്ടു പൊട്ടിക്കരഞ്ഞപ്പോൾ അയാൾ അവളെ നെഞ്ചോട് ചേർത്തു .

    (കടപ്പാട്: ഗുൽമോഹർ)

    LEAVE A REPLY