ഇരുകാലുകളും നഷ്ട്ടപ്പെട്ട ഇ ചെറുപ്പക്കാരൻ അതിജീവിക്കുന്നത് എങ്ങനെ കുറിപ്പ്

  0
  342

  ജീവിതം നിരാശപ്പെടുത്തുന്നുണ്ടോ? എങ്കിൽ ഈ ചെറുപ്പക്കാരനെ കുറിച്ചു ഒന്ന് കേൾക്കാം.പേര് ബികാസ്. തൃശൂർ ടൗണിൽ രാഗം തീയേറ്ററിന് വലതു വശത്തായി വീൽ ചെയറിൽ എല്ലാ ദിവസവും ഒരു ചെറുപ്പക്കാരൻ ഉണ്ടാകും.ഇരുകാലുകളും വാഹനാപടത്തിൽ നഷ്ട്ടപ്പെട്ട ചെറുപ്പക്കാരൻ.

  വഴിയേ പോയ എന്റെ കണ്ണുകൾ അദ്ദേഹത്തിലുടക്കി. വണ്ടി നിർത്തി ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി. ആന്ധ്ര സ്വദേശിയാണ്. വർഷങ്ങളായി ഇവിടെയുണ്ട്. പച്ചവെള്ളം പോലെ മലയാളം പറയും. മിടുമിടുക്കൻ. കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു.

  എന്റെ പേരും ജോലിയുമൊക്കെ അദ്ദേഹം ചോദിച്ചു. മനസ്സും ഹൃദയവും നിറഞ്ഞ സായാഹ്നം. എന്തൊരു മനുഷ്യനാണ്. ചെറുപുഞ്ചിരിയോടെ ലോട്ടറി വിൽക്കുന്ന അദ്ദേഹം ഒരു പ്രേരണയാണ്. മുന്നോട്ടു എന്തെന്ന് അറിയാതെ വഴിമുട്ടുന്ന ജീവനുകൾക്ക് ഒരു പ്രചോദനമാണ് അദേഹം.ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ അദ്ദേഹം അമ്പരന്നില്ല. വീൽ ചെയറിൽ ലോട്ടറിയുമെടുത്തു അദ്ദേഹം ഇറങ്ങി. അതാണ് മിടുക്ക്. അതിജീവനം.

  തൃശ്ശൂരിലൂടെ രാഗം തിയേറ്റർ വഴി പോകുന്നവർ അദ്ദേഹത്തിൽ നിന്ന് ഒരു ടിക്കറ്റ് വാങ്ങി സഹായിക്കുക. 50 രൂപയാണ് ഒരു ടിക്കറ്റ്. ഞാനും വാങ്ങി. നിങ്ങളും വാങ്ങില്ലേ?സഹോദര, നിനക്ക് നല്ലത് വരട്ടെ. ഇനിയും ആ വഴി ഞാൻ വരും. കുറെയധികം പേർ വരും. നിനക്ക് അതിജീവനത്തിന്റെ കൈതാങ്ങുമായി.

  ഡോ. ഷിനു ശ്യാമളൻ

  LEAVE A REPLY