കെവിൻ കേസ് വിധി പ്രഖ്യാപിച്ചു അപൂർവ്വമായ വിധി കോടതിയിൽ നിന്ന് തത്സമയം

    0
    805

    വിവാദമായ കെവിന്‍ കേസില്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 25000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 1, 2, 3, 4, 6, 7, 8, 9 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്.കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി നിരീക്ഷിച്ചു. തൃപ്തികരമായ വിധിയാണെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. പ്രതികളുടെ പ്രായവും ജീവിതസാഹചര്യവും പരിഗണിച്ചാണ് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. 40,000 രൂപ പിഴയും അടയ്ക്കണം. കേസ് അപൂർവത്തിൽ അപൂർവമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

    പ്രതികളിൽ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നൽകണം എന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ കെവിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നാണ് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടത്.

    LEAVE A REPLY