നാട്ടിൽ നിന്ന് പുതിയൊരു കൊച്ചിനെ കൊണ്ടു വരുന്നുണ്ടെന്ന് കേട്ടു ഇരുപത് വയസ്സ് ഉള്ളൂ ചുരുങ്ങിയത് നാൽപ്പത് ലക്ഷം രൂപ സാറിന്റെ പോക്കറ്റിൽ വീഴും

  0
  12264

  നാട്ടിൽ നിന്ന് പുതിയൊരു പെൺകൊച്ചിനെ കൊണ്ടു വരുന്നുണ്ടെന്ന് കേട്ടു.ഫ്രഷ് ആണെന്നാ സാറ് പറഞ്ഞത്, ഇരുപത് വയസ്സ് ഉള്ളൂ.എന്തായാലും ചുരുങ്ങിയത് ഒരു നാൽപ്പത് ലക്ഷം രൂപ സാറിന്റെ പോക്കറ്റിൽ വീഴും.തന്റെ എക്സ്‌പോർട്ടിങ് കമ്പനിയുടെ സബ് കോൺട്രാക്ടർ ആയ ഡേവിഡിന്റെ ഡ്രൈവർമാരുടെ ഇൗ സംസാരം കേട്ടാണ് വെങ്കിടേഷ് അവിടേക്ക് എത്തിയത്..”എന്താടോ പെൺ വിഷയം ആണല്ലോ സംസാരം.നിങ്ങടെ ഡേവിഡ് മുതലാളിക്ക് വല്ല കോളും ഒത്തോ..?”അയ്യോ സാറേ, അങ്ങനെ ഒന്നുമല്ല, നാട്ടിൽ നിന്ന് അച്ഛനും അമ്മയും ഒന്നുമില്ലാത്ത ഏതോ ഒരു പെൺകുട്ടിയെ ഡേവിഡ് സാർ അടുത്ത ആഴ്ച ഇങ്ങോട്ട് കൊണ്ട് വരും.. ആരും തൊടാത്ത ഒരു ഇരുപത് വയസുകാരി കൊച്ചാ. കൊൽക്കത്തയിൽ ഉള്ള ആരോ വില പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട്.

  “പെണ്ണിനെ കൊണ്ടു പോകുന്നതും വരുന്നതും ഒക്കെ കൊള്ളാം.പക്ഷേ എന്റെ കമ്പനിയിലെ ലോഡ് കൊണ്ടു പോകുമ്പോ ഏതെങ്കിലും ഒരു പെൺകുട്ടിയെ ആ വണ്ടിയിൽ കയറ്റി എന്നറിഞ്ഞാൽ എന്റെ സ്വഭാവം മാറും.നിന്റെ മുതലാളി ഡേവിഡിന് അറിയാം എന്നെ.അയ്യോ ഇല്ല സാർ, അതിനാണല്ലോ സാറിന്റെ ആളുകൾ ലോഡിന്റെ കൂടെ പോകുന്നത്..;അന്ന് വൈകീട്ട് വെങ്കിടേഷിന്റെ ഓഫീസിലേക്ക് ഡേവിഡ് ലോഡിന്റെ കാര്യത്തിനായി വന്നു.വെങ്കിടേഷ് അയാളോട് കാര്യങ്ങള് തുറന്നു തന്നെ പറഞ്ഞു.

  “ഡേവിഡ്, എനിക്ക് തന്നോട് ഒന്നേ പറയാനുള്ളു..; വേണ്ടതും വേണ്ടാത്തതും ആയ സാധനങ്ങൾ താൻ കടത്തുന്നുണ്ട്.. പക്ഷേ ആഴ്‍ച്ചയിൽ എന്റെ നാലു ലോഡ് കൊൽക്കത്തയിലേക്ക് പോകുന്നുണ്ട്..അതിന്റെ ഇടയിൽ നിന്റെ ഇൗ ബിസിനസ് വേണ്ട.വെങ്കിടേഷ് സാർ എന്തൊക്കെയാണ് ഇൗ പറയുന്നത്…! സാറിന്റെ ആ നാലു ലോഡ് സാധങ്ങൾ സത്യസന്ധമായ ബിസിനസ് ആണ്.. ഇലക്ട്രോണിക് ഉപകരണങ്ങൾ ആണ്..അത് ഞാൻ കറക്റ്റ് ആയിട്ട് അവിടെ എത്തിക്കും.”അത് മതി… അല്ലാ, എതാടോ ഒരു കൊച്ചു പെണ്ണിനെ കൊണ്ടു വരുന്നു എന്ന് പറഞ്ഞ് കേട്ടല്ലോ…!”

  ഓ അതോ, നാട്ടിൽ നിന്ന് തന്നെ..ഒരാഴ്ച കഴിയും, ചോദിക്കാനും പറയാനും അങ്ങനെ ആരുമില്ല.. ആ കൊച്ചിന്റെ ഒരു അകന്ന ബന്ധു വഴി ഒപ്പിച്ചതാ..നല്ലൊരു തുക തടയും.. കൊൽക്കത്ത എത്തിച്ചാൽ മതി.”കൊച്ചു പെണ്ണെന്ന് പറയുമ്പോ.ഫോട്ടോ വല്ലതും ഉണ്ടോ…?”ദാ ഇതാണ് പെൺകുട്ടി.”ഇത് നല്ലൊരു പെൺകുട്ടി ആണല്ലോ..എന്തായാലും നല്ലൊരു കോളാണല്ലോ ഒത്തത്..എന്താടോ ഡേവിഡെ തന്റെ റേറ്റ് ഒന്ന് കുറച്ചാൽ താൻ കൊൽക്കത്ത വരെ കൊണ്ടു പോകണ്ട, ഞാൻ എടുത്തോളാം ഇവളെ.

  ആഹാ കൊള്ളാലോ സാറേ, അതാണ് ഞാനും ചിന്തിച്ചത് പതിവില്ലാതെ ഇൗ കാര്യമൊക്കെ ചോദിച്ചത്…! സാറ് ഇൗ കാര്യത്തിലൊക്കെ ഇന്ററസ്റ്റ് കാണിക്കോ..?”അതെന്താടോ എനിക്ക് ഇൗ കൊച്ചിനെ തരില്ല എന്നുണ്ടോ.ഞാനും കുറെ ആയി തിരഞ്ഞു നടക്കുന്നു ഇത് പോലത്തെ ഫ്രഷ് ആയൊരു പെണ്ണിനെ..;”അപ്പൊ ഒന്നും നോക്കണ്ട സാറേ, അടുത്ത ആഴ്‍ച്ച സാറിന്റെ വീട്ടിലെത്തും ഇവള്..പക്ഷേ സാറിന്റെ അമ്മ.ഏയ് അത് കുഴപ്പമില്ല..അമ്മ നാട്ടിലാണ്, ഒരു മരിപ്പ്‌ ഉണ്ടായിരുന്നു..അമ്മയുടെ തറവാടിന്റെ അടുത്തുള്ള ആരോ ആണ്, എനിക്ക് നേരിട്ടുള്ള പരിചയമില്ല… ഒരു മാസമായി അമ്മ അവിടെ ആണ്,ചിലപ്പോ നാളെ കഴിഞ്ഞ് വരുമെന്നാണ് പറഞ്ഞത്..അത് കുഴപ്പമില്ല, എനിക്കാണോ സ്ഥലമില്ലാത്തത് …പിന്നൊരു കാര്യം എന്റെ കയ്യിൽ കിട്ടുന്നത് വരെ അവളുടെ ശരീരത്തിൽ ഒരുത്തന്റെയും വിരലു പോലും പതിയരുത്…”

  അതൊന്നും ഇല്ല സാറേ, സാറിനെ ഞാൻ അറിയിക്കാം.അയാൾ പറഞ്ഞത് പോലെ തന്നെ ഒരാഴ്ച കഴിഞ്ഞപ്പോ പെൺകുട്ടിയെ കൊണ്ടു വന്നു..വെങ്കിടേഷ് അയാളുടെ ഗോഡൗണിൽ നിന്നും അവളെയും കാറിൽ കയറ്റി തിരിച്ചു.ആ മുഖത്ത് എടുത്ത് കാണിക്കുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളാണ്..മുടി നല്ലത് പോലെ ഉണ്ട്.. കണ്ടാൽ ആരും കൊതിക്കുന്ന ഒരു സുന്ദരി കുട്ടി.എന്താ കുട്ടീടെ പേര്…?”അവന്തിക തന്റെ അനുവാദത്തോടെ ആണോ ഇതിന് ഇറങ്ങി തിരിച്ചത്.

  വിങ്ങി പൊട്ടിയാണ് അതിനവൾ മറുപടി പറഞ്ഞത്.
  ‘ അല്ല, എനിക്ക് ആകെ ഉള്ളത് എന്റെ അച്ഛനായിരുന്നു..ഒരു മാസം മുമ്പ് അച്ഛൻ മരിച്ചു, പിന്നെ ബന്ധുവെന്ന് പറയാൻ ഒരു മാമ മാത്രേ ഉള്ളൂ.. അച്ഛൻ മരിച്ച് നാൽപ്പത് പോലും കഴിയുന്നതിന് മുമ്പ് മാമ വന്നിട്ട് പറഞ്ഞു, ഇവിടെ ഒറ്റയ്ക്ക് കഴിയണ്ട മാമയുടെ വീട്ടിലേക്ക് വാ എന്ന്.. വിശ്വസിച്ച് പോയി ഞാൻ, വേറെ ആരൊക്കെയോ വന്നു എന്നെ മാമയുടെ അടുത്ത് നിന്ന് ബലമായി പിടിച്ചു കൊണ്ട് പോയി..ഒരു പെണ്ണിന് പരിമിതി ഉണ്ട്.പിന്നീട് എനിക്ക് മനസ്സിലായി, മാമ എന്നെ കാശിനു വേണ്ടി വിറ്റതാണെന്ന്.”നിനക്ക് വേണ്ടി ഞാൻ കുറച്ച് കഷ്ടപ്പെട്ടു.സാറേ, എന്റെ ശരീരം ഇന്നേവരെ കളങ്കപ്പെട്ടിട്ടില്ല.. ആത്മഹത്യ ചെയ്യാൻ എനിക്ക് പേടിയാണ്, അല്ലെങ്കിൽ എന്നേ ഞാൻ…! എന്നെയൊന്നു കൊന്നു തരുമോ…!’

  എന്റെ ആവശ്യം കഴിഞ്ഞിട്ട് പോരെ കൊല്ലലും ചാവലും ഒക്കെ.പിൻ സീറ്റിലിരുന്ന് പൊട്ടി കരയുന്നത് വെങ്കിടേഷ് ഗ്ലാസിലൂടെ കണ്ടിരുന്നു.അവന്തിക നല്ലൊരു പേരാണ്… തന്റെ വീട് കൽപ്പാത്തിയിൽ അല്ലേ..?ഇടറിയ ശബ്ദത്തിൽ അവള് പറഞ്ഞു,അതേ.. എങ്ങനെ അറിയാം സാറിന്.അതിനവൻ മറുപടി പറയും മുന്നേ വീട്ടിൽ എത്തിയിരുന്നു.. അവളെയും കൊണ്ട് വെങ്കിടേഷ് വീട്ടിലേക്ക് കയറി.. എന്നിട്ട് അവളോട് പറഞ്ഞു.ദാ ആ മുറിയിൽ ചെന്ന് കുളിച്ച് ഫ്രഷ് ആവൂ.. എന്നിട്ട് അലമാരിയിൽ നിന്ന് എന്റെ അമ്മയുടെ നല്ലൊരു സാരി എടുത്ത് ഉടുക്ക്.. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാരി.

  അതിന് മറുപടി മുഖം കറുപ്പിച്ചാണ് അവള് പറഞ്ഞത്,ഹും സ്വന്തം അമ്മയുടെ സാരി ഉടുപ്പിച്ച് കൊണ്ട് ഒരു പെണ്ണിനെ പ്രാപിക്കാൻ മാത്രം ഒരു ദുഷ്ടനാണെന്നു കരുതിയില്ല ഞാൻ.. സ്വന്തം അമ്മയിലും പെങ്ങളിലും കാമം കണ്ടെത്തുന്ന ഇൗ നാട്ടിൽ ഇതിൽ അത്ഭുതപ്പെടാനില്ല.നിന്നോട് കൂടുതൽ ഡയലോഗ് പറയാൻ പറഞ്ഞില്ല..പറഞ്ഞത് കേൾക്കടി.ഞാൻ ദേഷ്യപ്പെട്ടതും അവള് കരഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി പോയി.ഒരു മണിക്കൂറിനു ശേഷം അവള് പുറത്തേക്ക് വന്നു..തന്റെ ജീവിതം നശിക്കാൻ പോകുന്നു എന്ന അവസ്ഥയിലും അവളുടെ മുഖത്തെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി.

  അവളോട് ഇരിക്കാൻ പറഞ്ഞതിന് ശേഷം ഞാൻ ഫോൺ എടുത്തു ഒരു കാൾ വിളിച്ചു.എവിടെ എത്തി..? ദേ അവള് ഇവിടെ വന്നിട്ടുണ്ട്.എന്തിനാണ് സർ, മറ്റുള്ളവർക്കും എന്നെ കാഴ്ച വെയ്ക്കുന്നത്.നിങ്ങളുടെ മുന്നിൽ ഞാൻ പെട്ടുപോയി.. നിങ്ങളുടെ ആവശ്യം കഴിഞ്ഞാൽ എന്നെ ഒന്ന് കൊന്നു തന്നാൽ മതി.ഞാൻ കൊടുത്ത കാശ് മുതലാവണം എനിക്ക്… എനിക്ക് വേണ്ടപ്പെട്ട ഒരാളാണ് വരുന്നത്.. കൃത്യ സമയത്തു തന്നെ നിന്നെയും എന്റെ കയ്യിൽ കിട്ടി.പെട്ടന്നാണ് മുൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.. ഒരു സ്ത്രീ ആയിരുന്നു അത്.അവള് എന്നെയൊന്നു നോക്കി.

  എന്താടോ അവന്തികേ ഇങ്ങനെ നോക്കുന്നത്.. ഞാൻ പറഞ്ഞ എനിക്ക് വേണ്ടെപ്പെട്ട ആളു തന്നെയാ ഇത്, എന്റെ അമ്മ.അവൾക്ക് വിശ്വസിക്കാൻ കഴിയാതെ അത്ഭുതപ്പെട്ടു നിന്നു അവള്.താൻ എന്ത് വിചാരിച്ചു എന്നെ കുറിച്ച്…! കാശ് കൊടുത്ത് ശരീരം തേടി പോകുന്നവനല്ല ഞാൻ..എന്നെ വളർത്തിയതും ഒരു സ്ത്രീയാണ്.. അമ്മ നാട്ടിൽ പോയതാണ്, ഒരു മാസം മുമ്പ് അമ്മയുടെ തറവാടിന് തൊട്ടു താമസിക്കുന്ന ഒരു ശങ്കരമാമ മരിച്ചു.. അത്രക്കും വേണ്ടപ്പെട്ട ഒരു കുടുംബം ആണ്.ഞാൻ ചെറുപ്പത്തിൽ ഒരിക്കൽ അവിടെ വന്നിട്ടുണ്ട്.പക്ഷേ എനിക്ക് അറിയില്ലായിരുന്നു, ഇൗ അവന്തിക കുട്ടി ശങ്കര മാമയുടെ മകളാണെന്ന്.. ഞാൻ വരുമ്പോ ദേ ഇയാള് കുഞ്ഞാ.. നാട്ടിൽ ചെന്നിട്ട് അമ്മ വിളിച്ച് പറഞ്ഞിരുന്നു ശങ്കര മാമയുടെ മോളെ അവളുടെ ഒരു ബന്ധു വന്നു കൂട്ടിക്കൊണ്ട് പോയി എന്ന്.

  പിന്നെ അവിടുത്തെ ആൽബത്തിലെ കുറെ ഫോട്ടോസ് അമ്മ അയച്ചിരുന്നു എനിക്ക്.. ആ സമയത്താണ് അയാള് ആ ഡേവിഡിന്റെ ഫോണിൽ തന്റെ ഫോട്ടോ ഞാൻ കണ്ടത്.. അന്ന് മുതൽ തനിക്ക് ഒരു കുഴപ്പവും കൂടാതെ ഇവിടെ എത്തിക്കാൻ കുറെ ബുദ്ധിമുട്ടി.പിന്നെ ഡേവിഡ്, അയാൾക്കുള്ള കെണി ഒരുക്കിയിട്ടാ ഞാൻ വന്നത്…നാളത്തെ ലോഡും കൊണ്ട് കൊൽക്കത്തയിലെക്ക് പോകുന്ന അയാള് ഇനി തിരിച്ചു വരില്ല.. അവന്തികയെ പോലെ ഒരുപാട് കുട്ടികളുടെ ജീവിതം നശിപ്പിച്ച് കളഞ്ഞതാ അവൻ.. ഏതൊരു കാര്യത്തിന്റെ ദോഷവശം നമ്മൾ മനസ്സിലാക്കുന്നത് നമുക്കും ആ അനുഭവം വരുമ്പോ ആയിരിക്കും.

  അപ്പോഴേക്കും അവന്റെ അമ്മ അവളോട് പറഞ്ഞു,മോളെ ഇന്നലെ വരെയുള്ള എല്ലാം മറക്കണം നീ..ഏറ്റവും സുരക്ഷിതമായ ഒരിടത്താണ് മോളിപ്പോ വന്നിരിക്കുന്നത്.. അത് കണ്ട് മോളുടെ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും.അവന്തിക കുട്ടി അമ്മ പറഞ്ഞത് കേട്ടല്ലോ, ഇനി ഒരു സങ്കടവും വേണ്ട..വന്നപാടെ കുളിച്ച് നല്ലൊരു സാരിയൊക്കെ ഉടുത്ത് ഫ്രഷ് ആയപ്പോ തന്റെ ഇവിടെ വരെയുള്ള യാത്ര ക്ഷീണം മാറി.. ഇനി മനസ്സിന്റെ ക്ഷീണം മാറാൻ കുറച്ച് സമയം എടുക്കും.

  ‘ മോളെ ഞാൻ ഇവനോട് പറയാറുണ്ട്, നിനക്കൊരു കല്യാണം ആയാൽ നാട്ടിൽ നമ്മടെ കൽപ്പാത്തിയിലെ ഒരു പാവം ഏതെങ്കിലും കുട്ടിയെ മതിയെന്ന്… പലപ്പോഴും തോന്നിയിട്ടുണ്ട് അത് ശങ്കരേട്ടന്റെ മോളെ ആയിക്കൂടെ എന്ന്.അമ്മേ കല്യാണം എന്നൊന്നും പറഞ്ഞു ബോറാക്കല്ലെ..; അവന്തികാ ദേ നോക്ക്, ഇത് ഇനി നിന്റെയും കൂടെ വീടാണ്.. നിനക്ക് ഇഷ്ടമുള്ള അത്രയും കാലം ഇവിടെ കഴിയാം എന്നൊന്നും അല്ല ഞാൻ പറയുന്നത്..ഇനി നീ ഇവിടെയാണ് കഴിയേണ്ടതത്.ഇത് നിന്റെ സ്വന്തം അമ്മയാണ് ഇനി.. എനിക്കറിയാം കുറച്ച് കാലം എടുക്കും ഇൗ വീടും ഇവിടുത്തെ സാഹചര്യവും ആയി പൊരുത്തപ്പെടാൻ..കൽപ്പത്തിയിലെ അഗ്രഹാരത്തിലെ ഇൗ അമ്പലവാസി കുട്ടി ഇനി ഇവിടെ ബാംഗ്ലൂർ ജീവിതം അല്ലേ… ഇവിടെ തന്നെ ഉപദ്രവിക്കാൻ ആരും വരില്ല.

  കുറച്ച് സമയമെടുത്തെങ്കിലും അവളും പതിയെ ആ വീട്ടിലെ ഒരംഗമായി മാറി.പകുതിക്ക് വെച്ച് നിർത്തേണ്ടി വന്ന പഠനം അവള് പൂർത്തിയാക്കി..
  തന്റെ തുടർന്നുള്ള വ്യക്തിപരമായ ജീവിതം തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഞാനും അമ്മയും അവൾക്ക് വിട്ട് നൽകിയിരുന്നു.

  Story By
  ജിഷ്ണു രമേശൻ

  LEAVE A REPLY