മരുമകൾക്ക് പിരിഡ്സ് ആയതിനാൽ പാഡ് വാങ്ങാനായി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകൻെറ കൈയ്യിൽ എഴുതി കൊടുത്തു വിട്ടു

  0
  20255

  ഇന്ന് പ്രതീക്ഷിക്കാതെ ഒരു ബന്ധുവീട്ടിൽ പോകേണ്ടിവന്നു. ആ വീട്ടിലെ മരുമകൾക്ക് ആർത്തവസമയം ആയതിനാൽ പാഡ് വാങ്ങാനായി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകൻെറ കൈയ്യിൽ “വിസ്പർ” എന്ന് എഴുതികൊടുത്തു വിട്ടു. അവൻ വിസ്പർ വാങ്ങിക്കോണ്ടുവന്ന് അവളുടെ കയ്യിൽ കൊടുത്തു. മകന്റെ മുഖത്ത് ആകെ ഒരു നാണം. “നിന്ന് ചിരിക്കാതെ പോ ചെറുക്കാ.എന്ന് അവൾ കുറച്ച് ഗൗരവത്തിൽ പറഞ്ഞു. ഞാൻ ചുമ്മ അവനോട് “ഇത് എന്തിനാണെന്ന് അറിയാമോ? അവൻ വീണ്ടും നാണത്തോടെ “അത് പീരിഡ് ആയാൽ ഉപയോഗിക്കുന്നത്” അപ്പോഴേക്കും അവൾ എന്നോട് “നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ? എന്ന് ദേഷ്യപ്പെടാൻ തുടങ്ങി.

  അവളോട് മിണ്ടാതിരിക്കാൻ പറഞ്ഞിട്ട് അവനെ അടുത്ത് വിളിച്ചു “പീരീഡ് എന്താണെന്ന് നിനക്കറിയാമോ?” അവൻ പിന്നെയും നാണത്തോടെ ചിരിച്ചുകൊണ്ട് “ഇല്ലാന്ന്” പറഞ്ഞു അവിടെ കിടന്ന ഒരു കളർ ബോക്സിൻെറ പുറം ചട്ടയിൽ പേന കൊണ്ട് യൂട്രസ്സിൻെറ ഒരു ചിത്രം വരച്ചു നമ്മുടെ ശരീരത്തിലെ കിഡ്നിയും, സ്റ്റൊമക്കും പോലെ അമ്മയുടെ ശരീരത്തിലെ ഒരു അവയവമാണ് യൂട്രസ്സ് എന്നും പത്തുമാസം അമ്മയുടെ വയറ്റിലെ ഇവിടെ ആണ് നീ കിടന്നതെന്നും അവനോട് പറഞ്ഞു ആ അവയവത്തിൻെറ രണ്ട് സൈഡിലുമുള്ള ഓവറികളിൽ നിന്ന് വരുന്ന അണ്ഡം ഗർഭപാത്രത്തിലേക്ക് വരുന്നതും പിന്നീട് അണ്ഡം രക്തകുഴലിനാൽ പ്രത്യേകം തീർക്കപ്പെട്ട ഗർഭപാത്രത്തിൻെറ ഭാഗത്തേയ്ക്ക് വീഴുന്നതും ആ രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന രക്ത സ്രാവം നിയന്ത്രിക്കാനാണ് പാഡ് ഉപയോഗിക്കുന്നതെന്നും ചിത്രത്തിലൂടെ വിശദമായി അവനോട് പറഞ്ഞു.

  പറയുന്ന സമയത്ത് അമ്മയുടെ ഗർഭപാത്രത്തിൽ ആ രക്തകുഴലുകളാൽ തീർത്ത മെത്തയിലാണ് നീയും ആദ്യമായി സുരക്ഷിതമായി വന്ന് വിണതെന്നും, ആർത്തവസമയത്ത് അമ്മയെ പോലെ മറ്റ് പ്രായപൂർത്തി ആയ പെൺകുട്ടികളും മാനസികമായും ശരീരികമായും ടെൻഷനും വേദനയും അനുഭവിക്കുന്നവരാണെന്നും, അമ്മയെ പോലെ എല്ലാ സത്രീകൾക്കും റെസ്പെക്റ്റ് കൊടുക്കണമെന്നും പറഞ്ഞ് നിർത്തിയപ്പോൾ അവൻെ മുഖത്തെ നാണത്തിൻെറ ചിരി മാഞ്ഞുപോയിരുന്നു.

  “നിനക്കിതൊക്കേ എങ്ങനെ സാധിക്കുന്നു…” അവൾ എന്നെ ആശ്ചര്യത്തോടെ നോക്കി.ഞാൻ പറഞ്ഞത് ശരിയോ, തെറ്റോ.അറിയില്ലാ… നമ്മുടെ മക്കളോട് ആശയവിനിയമത്തിൽ ഏർപ്പെടാൻ നാണമെന്ന വികരത്തിൻെറ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലാ

  LEAVE A REPLY