കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു മകന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു സേതുലക്ഷ്മി ‘അമ്മ

  0
  1049

  മകന് വേണ്ടി എല്ലാവരോടും സഹായം അഭ്യർത്ഥിച്ചിരുന്നു സേതുലക്ഷ്മി.കിഡ്‌നി അസുഖത്തെ തുടർന്ന് കിഡ്നി മാറ്റിവെക്കേണ്ടതായി വന്നു.എന്നാൽ സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്തതിനാൽ മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കേണ്ടതായി വന്നു.എന്നാൽ ഇപ്പോൾ എല്ലാവരുടെയും സഹായം കൊണ്ട് മകന്റെ ഓപ്പറേഷൻ നല്ലത് പോലെ കഴിയും മകൻ ആരോഗ്യ സ്ഥിതിയിലേക്ക് എത്തുകയും ചെയുന്നു എന്നാണ് സേതുലക്ഷ്മി പറയുന്നത്.മനോരമ ന്യൂസ് ഡോക്യൂമെന്റിന് നൽകിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി അമ്മ മകനെ കുറിച്ചും സഹായങ്ങളെ കുറിച്ചും പറയുന്നത്.സേതുലക്ഷ്മി അമ്മയുടെ വാക്കുകൾ ഇങ്ങനെ,കിഡ്നി മാറ്റിവച്ചിട്ട് ഇന്നലത്തേക്ക് മൂന്ന് മാസം തികഞ്ഞു. 14 വർഷം മുമ്പ് തുടങ്ങിയ അസുഖമാണ്. കണ്ടെത്തിയത് നാലുവർഷം മുമ്പ് മാത്രം. അതുകൊണ്ട് തന്നെ കിഡ്നി മാറ്റിവയ്ക്കാതെ തരമില്ലായിരുന്നു. അത് ഉടൻ വേണമെന്നും ഡോക്ടർ പറഞ്ഞു. ഞാൻ ആകെ തകർന്നുപോയി. വീട്ടുവാടകയും ഡയാലിസിലും മരുന്നിന്റെ കാശും കുട്ടികളുടെ പഠനച്ചിലവുമൊക്കെ ഞാൻ ജോലിചെയ്ത് കണ്ടെത്തുമായിരുന്നു പക്ഷെ കിഡ്നി മാറ്റിവയ്ക്കാനുള്ള തുകയൊന്നും എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ലായിരുന്നു.

  ഭാര്യയാണ് കിഷോറിന് കിഡ്നി നൽകിയത്. ആറുമാസത്തേക്ക് വിശ്രമം പറഞ്ഞിരിക്കുന്നു. തിരുവനന്തപുരം പിവിആറിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോൾ ആശുപത്രിക്കടുത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് തമാസിക്കുകയാണ്. ഒരു ഹോം നഴ്സിനെ വച്ചിട്ടുണ്ട്. മൂന്നു മാസം കൂടി കഴിഞ്ഞാലേ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയൂ. 25,000 രൂപയാണ് വാടക. ഹോം നഴ്സിന് 18000 രൂപകൊടുക്കണം, പിന്നെ മരുന്നും യാത്രാ ചെലവും ഭക്ഷണവും എല്ലാം കണ്ടെത്തണം. ആറുമാസത്തേക്ക് അണുബാധ ഏൽക്കാതെ നോക്കണം, അതുകൊണ്ടാണ് ഫ്ലാറ്റിൽ താമസിപ്പിച്ചിരിക്കുന്നത്.അങ്ങനെ ഒരു ദിവസം വിവരമെല്ലാം കേട്ട് ഷൂട്ടിങ് സെറ്റിൽ ആരോടും ഒന്നും മിണ്ടാനാകാതെ വിഷമിച്ചിരുന്നപ്പോഴാണ് തെസ്നിഖാനും അമ്മയും കൂടി വന്ന് എന്തുപറ്റി എന്ന് ചോദിക്കുന്നത്. ഞാൻ വിഷമമെല്ലാം അവരോട് പറഞ്ഞു. അപ്പോഴാണ് മിഥുൻ എന്നൊരു പയ്യനുണ്ടെന്നും അവനോട് പറഞ്ഞ് ഫെയ്സ്ബുക്കിൽ ഇടീക്കാമെന്നും പറയുന്നത്. അങ്ങനെ വിഡിയോ കണ്ട് ലോകത്തിന്റെ പലഭാഗത്തുള്ള മലയാളികൾ ഒന്നടങ്കം സഹായിക്കുകയായിരുന്നു.നൂറുരൂപ മുതൽ ലക്ഷം രൂപ തന്നവർ വരെ ഉണ്ട്. എല്ലാവരും എന്റെ സങ്കടം കണ്ട് വിളിക്കുമായിരുന്നു. 100 രൂപ തന്നവർ വിളിച്ചു പറയും അമ്മ, എന്റെ കയ്യിൽ ഇതേ ഉള്ളൂ. സ്വീകരിക്കണം എന്ന് .

  അപ്പോൾ ഞാൻ അവരോട് പറയും ഇത്ര വിഷമിച്ച് നിങ്ങൾ പണം തരേണ്ടെന്ന്, ഞാന്‍ നല്ല രീതിയിലാണ് പറയുന്നതെങ്കിലും അവർക്കത് വിഷമമാകും. എല്ലാ പണത്തിനും എനിക്ക് വിലയുണ്ട്. നൂറുരൂപ ഉണ്ടാക്കാനുള്ള കഷ്ടപ്പാടൊക്കെ എനിക്ക് നല്ലവണ്ണം അറിയാം. ചിലർ വിളിച്ച് എന്റെ വിഷമം മാറാൻ പ്രാ‍ർഥിക്കുന്നുണ്ടെന്ന് പറയും.ഇനിയും ഒന്നരമാസം മകന്റെ വാടക കൊടുക്കാനും മരുന്നിനുമുള്ള തുക കൈവശമുണ്ട്. അത്രയേറെ എന്നെ മലയാളികൾ സഹായിച്ചു. ഇനി ആരോടും സഹായം ചോദിക്കാന്‍ ഇടവരുത്തരുതേ എന്നാണ് പ്രാർഥിക്കുന്നത്. ഇപ്പോൾ കിഷോർ മിടുക്കനായി. ക്ഷീണമൊക്കെ മാറി, ആരോഗ്യം വീണ്ടെടുത്ത് വരുന്നു. ആറുമാസം കഴിഞ്ഞാലേ ജോലിക്കുപോയി തുടങ്ങാനാകൂ.മൂന്ന് സെന്റ് സ്ഥലം കണ്ടെത്തി തന്നാൽ വീട് വച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിട്ടുണ്ട്. മകന്റെ കാര്യത്തിൽ സംഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അവൻ അമ്മയിൽ അംഗമല്ല, എനിക്കെന്തെങ്കിലും വന്നാൽ ‌‍‘അമ്മ’ നോക്കും. പക്ഷെ അംഗങ്ങളിൽ പലരും വ്യക്തിപരമായി സഹായിച്ചിട്ടുണ്ട്. പേര് പറയാനൊക്കില്ല, അത് മറ്റുള്ളവർക്ക് വിഷമമുണ്ടാക്കും.
  പൊന്നമ്മ ബാബുവിന്റെ നല്ല മനസുകൊണ്ടാണ് അവർ കിഡ്നി തരാമെന്ന് പറഞ്ഞത്. പക്ഷെ ആളുകളെല്ലാം വിചാരിച്ചു അവർ ചികിത്സാ ചെലവും ഏറ്റെടുത്തുവെന്ന്. പൊന്നമ്മ ബാബു അറിയപ്പെടുന്ന സിനിമാക്കാരിയാണല്ലോ.

  അതോടെ എനിക്ക് വരുന്ന സഹായങ്ങളൊക്കെ നിലച്ചു. പൊന്നമ്മയുടെ കിഡ്നി കിഷോറിന്റെ രക്തവുമായി ചേരില്ലെന്നും പറഞ്ഞു. ഇതോടെ വീണ്ടും പ്രതിസന്ധിയായി.പിന്നെ ഞാൻ എന്നെ ആദ്യം ഇങ്ങോട്ട് വിളിച്ച് സഹായിക്കാമെന്ന് പറഞ്ഞവരെയൊക്കെ തിരിച്ചു വിളിച്ചു. അവരുടെയെല്ലാം നമ്പർ‌ എഴുതിവച്ചിരുന്നു. ഞാൻ ചോദിച്ചു എന്താ എനിക്ക് പണം തരാത്തതെന്ന്? അപ്പോൾ അവർ പറഞ്ഞു, പൊന്നമ്മ ബാബു എല്ലാം ഏറ്റെടുത്തില്ലേ എന്ന്, ഞാൻ അവരോടെല്ലാം കര്യങ്ങൾ പറഞ്ഞു മനസിലാക്കി. എന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ചു. അപ്പോഴാണ് എല്ലാവരും പറയുന്നത്, അവരെല്ലാം പൊന്നമ്മ ചികിത്സ ഏറ്റെടുത്തെന്നാണ് കരുതിയതെന്ന്.
  എന്തായാലും എല്ലാവരുടേയും പ്രാർഥനകൾക്കും സഹായങ്ങൾക്കും നന്ദിപറയുന്നു.

  LEAVE A REPLY