നാലാമത്തെ തൂണും പൊട്ടിയാൽ ലോകം അവസാനിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്ന മഹാക്ഷേത്രം

  0
  735

  സൃഷ്‌ടിയുടെ ആരംഭം മുതൽ തന്നെ അതിന്റെ അവസാനത്തെ കുറിച്ചും ചർച്ചകൾ ധാരാളമാണ്. ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും കൂട്ടുപിടിച്ചുള്ള കഥകളും ഇതിൽ ഏറെയുണ്ട്. അതിലൊന്നാണ് മഹാരാഷ്ട്രയിലെ കേദാരേശ്വർ ക്ഷേത്രത്തിലെ തൂണുകളെക്കുറിച്ചുള്ളത്. ഹരിശ്ചന്ദ്രേശ്വർ കോട്ടയ്ക്ക് സമീപത്താണ് കേദാരേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലിയൊരു ഗുഹയിൽ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിന് ചുറ്റുമായി നാലു തൂണുകളാണുള്ളത്.

  ഇതിൽ മൂന്ന് തൂണുകളിൽ ഒരെണ്ണം പൂർണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടർന്ന നിലയിലാണ്. ഇവിടുത്തെ നാലാമത്തെ തൂൺ പൊട്ടുമ്പോൾ ലോകം അവസാനിക്കും എന്നാണ് പ്രദേശവാസികൾ അടിയുറച്ച് വിശ്വസിക്കുന്നത്.കല്ലിൽ തീർത്ത പീഠത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശിവലിംഗത്തിന് അഞ്ചടിയോളമാണ് ഉയരം. അരയ്‌ക്കൊപ്പം വെള്ളത്തിൽ കിടക്കുന്ന ഇവിടെ എത്തിച്ചേരുക എന്നത് ഏറെ ശ്രമകരമായ പണിയാണ്.

  സാധാരണ സമയങ്ങളിൽ പോലും ഐസിനേക്കാളും തണുത്ത വെള്ളമാണ് ഇവിടെയുള്ളത്. മഴക്കാലങ്ങളിൽ ഇവിടേക്കുള്ള വഴികളിലൂടെ വൻ അരുവികൾ ഒഴുകുന്നതിനാൽ ഒരു തരത്തിലും ഇവിടെ എത്താൻ സാധിക്കില്ല.
  സത്യയുഗം, ത്രേതയുഗം, ദ്വാപരയുഗം എന്നീ മൂന്നു യുഗങ്ങളിലും ഓരോ തൂണുകൾ വീതം നശിപ്പിക്കപ്പെട്ടു എന്നും നാലാമത്തെ യുഗമായ കലിയുഗത്തിൽ അവസാനത്തെ തൂണും നിലംപതിക്കുമെന്നും അന്ന് ലോകം അവസാനിക്കുമെന്നും കേദാരേശ്വർ ഭക്തർ വിശ്വസിക്കുന്നു.

  LEAVE A REPLY