ടിക് ടോക്ക് ഭർത്താവ് വിലക്കി ഭാര്യ ആത്മഹത്യ ചെയ്തു വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു

  0
  1298

  ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ടിക് ടോക്ക് പലതരം വിവാദങ്ങളിൽ പെട്ടിട്ടുണ്ട് .ഏറ്റവും പുതിയതായി ഒരു സ്ത്രീ ആത്മഹത്യാ ചെയ്തതാണ് വിവാദത്തിനു കാരണം. ടിക് ടോക്ക് ഉപയോഗം നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതിന് ആണ് യുവതി ആത്മഹത്യ ചെയ്തത് . തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് സംഭവം. അരിയല്ലൂര്‍ സ്വദേശിനി അനിത(24)യാണ് ടിക് ടോക്കില്‍ വീഡിയോ ഇടുന്നത് ഭര്‍ത്താവ് പഴനിവേല്‍ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

  ടിക് ടോക്കിന് അടിമയായ അനിത മക്കളെ ശ്രദ്ധിക്കാതെ നിരന്തരമായി ടിക് ടോക്ക് ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പഴനിവേലിനെ അറിയിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് പഴനിവേല്‍ അനിതയോട് ടിക് ടോക്ക് ഉപയോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.ഭര്‍ത്താവിന്റെ വിലക്കില്‍ കുപിതയായാണ് അനിത അത്മഹത്യ ചെയ്തത്.

  വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് അനിത തന്നെ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വെളുത്ത കുപ്പിയില്‍ നിന്ന് ഇരുണ്ട നിറത്തിലുള്ള ഒരു ദ്രാവകം കുടിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

  LEAVE A REPLY