ചില്ലുഗ്ലാസിനപ്പുറം നിന്നീ ചക്കരയുമ്മ കണ്ണ് നിറച്ചു എയർപോർട്ടിൽ കണ്ട കാഴ്ച

    0
    800

    ഒരിക്കലെങ്കിലുമൊരു പ്രവാസിയായി മാറിയിട്ടുണ്ടെങ്കിൽ ഇതു രണ്ടും അനുഭവിച്ചറിയാനാകും. സ്വന്തം മക്കളെ വിട്ട്, പ്രിയതമയെ പിരിഞ്ഞ്, ഉറ്റവരേയും ഉടയവരേയും കാണാതെ മണലാരാണ്യത്തിൽ നൊന്തു നീറി കഴിയുന്ന എത്രയോ പ്രവാസികളാണ് നമുക്ക് മുന്നിലുള്ളത്. നിമിഷങ്ങളെ കഷണങ്ങളായി കീറിമുറിച്ച് ഉറ്റവരെ കാണാനുള്ള പ്രവാസികളുടെ കാത്തിരിപ്പും, പ്രിയപ്പെട്ടവരെ കണ്ണീരോടെ യാത്രയാക്കുന്നതും എത്രയോ വട്ടം നമ്മുടെ മനസു നിറച്ചിരിക്കുന്നു. അക്കൂട്ടത്തിനിടിലേക്ക് ഇതാ ഒരു ഹൃദ്യമായ കാഴ്ച കൂടി. ഗൾഫിലേക്ക് പോകുന്ന പിതാവിന് ചില്ലു ഗ്ലാസിനപ്പുറം നിന്ന് ഉമ്മകൾ കൈമാറുന്ന മകളുടെ ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനസു നിറയ്ക്കുന്നത്. ഡോക്ടർ സിജെ ജോണാണ് ആ ഹൃദ്യമായ കാഴ്ച കുറിപ്പ് സഹിതം സോഷ്യൽ മീഡിയക്കു മുന്നിലേക്ക് വച്ചിരിക്കുന്നത്.

    ഡോക്ടർ സിജെ ജോണിന്റെ കുറിപ്പ് വായിക്കാം:കൊച്ചി അന്തരാഷ്ട്ര വിമാന താവളത്തിലെ യാത്രയയപ്പ് ടെർമിനൽ. സുരക്ഷാ കാരണം മൂലം യാത്ര അയക്കാൻ വരുന്നവർക്ക് ടെർമിനലിൽ കയറാൻ പറ്റാത്ത സാഹചര്യമുണ്ട്.ഈ പ്രേത്യേക സാഹചര്യത്തിലെ ഒരു രംഗമാണിത്. ഗൾഫിലേക്ക് പോകുന്ന പിതാവിന് നാലോ അഞ്ചോ വയസ്സുള്ള കുട്ടി ഉമ്മ നൽകുകയാണ്, പിതാവ് ടെർമിനലിലും കുട്ടി പുറത്തുമാണ് അവരുടെ ഇടയിൽ ഒരു കനത്ത ഗ്ലാസ് ഭിത്തിയുണ്ട് .അവരുടെ സ്നേഹ ചുംബനം ഈ ഗ്ലാസ് ഭിത്തിയിലാണ്.പക്ഷെ അവർ ആ സ്പർശത്തിന്റെ മാസ്മരികത അനുഭവിക്കുന്നു.ഇരു വശത്തു നിന്നും പറയുന്നത് ഒട്ടും കേൾക്കാൻ പറ്റുന്നില്ല. എന്നിട്ടും അവർ സ്നേഹത്തിന്റെ ഭാഷ അനുഭവിക്കുന്നു. ഇമിഗ്രേഷനിലേക്ക് നീങ്ങാൻ പോകുമ്പോൾ മകൾ വീണ്ടും വീണ്ടും വിളിക്കുന്നു .ഉമ്മ നൽകുന്നു.അടുത്ത വർഷമായിരിക്കും ഇനി കാണൽ.കനത്ത ഭിത്തിയുടെ തടസ്സങ്ങളുണ്ടെങ്കിലും സ്നേഹം കൈമാറ്റം ചെയ്യപ്പെടുന്നു.ഇത്തരം സ്നേഹങ്ങളാണ് ജീവിതത്തിന് അർത്ഥമുണ്ടാക്കുന്നത്. (അവരുടെ മുഖം കാട്ടാതെയുള്ള ഫോട്ടോക്രെഡിറ്റ് എനിക്ക്

    LEAVE A REPLY