ഇക്ക എനിക്ക് പഠിക്കണം നിവർത്തി ഇല്ല എന്ന് പറഞ്ഞ അവനെ വീണ്ടും കണ്ടു അവൻ പറഞ്ഞത് കണ്ണ് നിറച്ചു

EDITOR

ഇവനുണ്ടല്ലോ ,ഈ ചെക്കൻ !ഇവൻ മുത്താണ് കുറച്ചുകാലം മുൻപ് :ഫേസ്ബുക്കിൽ ഒരു മെസ്സേജ് .ഇക്കാ ഞാൻ രാഹുൽ .എനിക്കൊന്നു നേരിട്ടു കാണണം .ഒരു ഫോട്ടോയും എടുത്തു പോണം .”ഞാൻ മറുപടിയിട്ടു – നാളെ കൃപാലയം ഓൾഡ് ഏജ് ഹോമിൽ ഞാൻ ഭക്ഷണവുമായി പോകുന്നുണ്ട് .അവിടെ വായോ ,കാണാം അങ്ങനെ എത്രയോ പേര് വന്നു പോയി !വരാതെയും പോയി പിറ്റേന്ന് അവൻ കൃത്യമായി എത്തി !!ഭക്ഷണം വിളമ്പാനും മറ്റും സഹായിച്ചു .പോകും മുൻപ് ഞാൻ ചോദിച്ചു ,”ന്താ വരവിന്റെ ഉദ്ദേശ്യം ?വെറുതെ ഫോട്ടോ എടുക്കലല്ല .ഇക്ക എന്തു ചെയ്തു തരണം ??”(അവന്റെ കണ്ണ് നനഞ്ഞു )മൃദുവായി വളരെ പതിയെ പറഞ്ഞു എനിക്ക് പഠിക്കണം ഇക്കാ.

പ്ലസ് ടു പാസ്സായി .അച്ഛൻ കിടപ്പിലാണ് .ഒരു കുഞ്ഞനുജത്തിയും അമ്മയുമുണ്ട് .അവരെ നോക്കാൻ പൈന്റിങ്ങിനു പോകുവാണ് .പക്ഷേ എനിക്ക് പഠിക്കണം !പഠിക്കാൻ പോകാനുള്ള നിവൃത്തിയില്ല നിങ്ങളെ വന്നു കണ്ടാൽ വഴിയുണ്ടാക്കും എന്നു തോന്നി !!!!(ഞാൻ അഭിമാനം കൊണ്ട് വിരിഞ്ഞു !ആത്മവിശ്വാസം കൊണ്ടു നിറഞ്ഞു !!)അച്ഛന്റെ കാര്യം മക്ക് ശരിയാക്കാം .നീയിപ്പോ പഠിക്കാൻ പോ .അനിയത്തീടെ പഠനവും മ്മക് ശരിയാക്കാം .നിനക്കിഷ്ടമുള്ള കോഴ്‌സ് തന്നെ ആകട്ടെ അവൻ -ഐടിഐ പഠിക്കണം . അതാകുമ്പോ ഒരു തൊഴിൽ അറിയാൻ പറ്റുമല്ലോ .അങ്ങനാകട്ടെ .

(പിന്നെ ഓട്ടമായിരുന്നു .ആറ്റിങ്ങൽ ഐ ടി ഐ യിൽ അഡ്മിഷൻ ശരിയാക്കി .Venu Parameswar എന്ന ജ്യേഷ്ഠ സുഹൃത്ത് അവന്റെ അഡ്മിഷൻ ഫീസ് മുതൽ പരീക്ഷാ ഫീസ് വരെ ഏറ്റെടുത്തു !പെങ്ങൾ ആയി കരുതുന്ന 92.7 BIG FM Malayalam സ്റ്റേഷൻ ഹെഡ് Veena V Sajeevഅവനും അനുജത്തിക്കുമുള്ള പഠന തുക മാസാമാസം നൽകി !)ചെക്കൻ പഠിച്ചു തുടങ്ങി കോളേജ് യൂണിയൻ ഉൽഘാടനത്തിനു എന്നെയും അവന്റെ ചേച്ചിയെയും (Big MJ Sumi)തന്നെ കൊണ്ടു വരണമെന്ന് അവന് നിർബന്ധമായിരുന്നു .

ചെന്നപ്പോൾ ക്യാമ്പസ് മുഴുവൻ കൊണ്ടുനടന്നു ഊറ്റത്തോടെ പറഞ്ഞു -എന്റെ ഇക്കയും ചേച്ചിയുമാണ് പിന്നവൻ സജീവ ഭക്ഷണവിതരണ പ്രവർത്തകനായി .ഒരുപാടുപേർക്ക് ഒരുപാടിടങ്ങളിൽ ഭക്ഷണം നൽകി .ചെയ്യുന്നതോരോന്നും അറിയിക്കും .അനിയത്തിയുടെ പത്താം ക്ലാസ് കഴിഞ്ഞപ്പോ അവൻ പിന്നെയും വന്നു !മോൾടെ കാര്യത്തിന് @Shakir Fiza,എന്റെ ചങ്ക് ഇക്ക അപ്പോ സഹായിച്ചത് നന്ദിയോടെ ഓർക്കുന്നു .അപ്പോളേക്കും ഓട്ടോ ഓടിക്കാൻ പഠിച്ചിട്ട് ഒരു വരുമാനം കണ്ടെത്തിത്തുടങ്ങിയിരുന്നു രാഹുൽ .

അച്ഛന് വയ്യായ്ക കൂടി വന്നു .ഉത്തരവാദിത്തങ്ങൾ മുഴുവൻ ഇവന്റെ ചുമലിലായി .ആവും പോലെഞാനും സുമിയും ധൈര്യം പകർന്ന് ഒപ്പം നിന്നു .പഠനം പാതി വഴിയിൽ ഉപേക്ഷിക്കപ്പെടും എന്ന സകല ലക്ഷണങ്ങളും എനിക്കു തോന്നിത്തുടങ്ങി .ഉഴപ്പിയതുകൊണ്ടല്ല !വയസ്സായ അച്ഛനമ്മമാരെ അഗതിമന്ദിരങ്ങളിൽ ഉപേക്ഷിച്ചുപോകുന്ന മക്കളുള്ള ഇക്കാലത്തു ക്ലാസ്സിൽ പോകാതെ അച്ഛനെ നോക്കി വീട്ടിൽ നിൽക്കേണ്ടി വന്നതിനാൽ അറ്റെൻഡൻസ് കുറഞ്ഞു .

ശ്രദ്ധിക്കണം ,ഒന്ന് വിളിച്ചു ഉപദേശിക്കണം എന്ന് സുമി സൂചിപ്പിക്കുമ്പോളൊക്കെ ഞാൻ പറയും – അവൻ ക്ലാസ് മുടക്കിയാലും ശരിയായ വിദ്യാഭ്യാസം നേടുന്നുണ്ട് അങ്ങനെ വർഷങ്ങൾ കഴിഞ്ഞു ഇന്നലെ ബഥാനിയയിൽ ഭക്ഷണം കൊടുത്തുകൊണ്ട് നിൽക്കുമ്പോൾ ഒരു കാൾ :വളരെ ബഹുമാനത്തോടെ മൃദുവായി ,ഇഷ്ടത്തോടെ -“ഇക്കാ എവിടുണ്ട് ?ഞാൻ :”ബഥാനിയയിലാ മോനെ എനിക്കൊന്നു കാണണം .ഞാൻ അങ്ങോട്ട് വന്നോട്ടെ ??”നീ വാ .(ചെക്കൻ കുതിച്ചു പാഞ്ഞെത്തി )ന്താടാ ?ന്തേലും അത്യാവശ്യമുണ്ടോ ?ഇക്കാ ,റിസൾട്ട് വന്നു !1400 ന് 1060 മാർക്ക് .

ഞാൻ അഭിമാനം കൊണ്ട് വിയർത്തു സത്യമായും ഞാൻ വിയർത്തു ഇന്ഹിനെ പാൻ ?(തൊണ്ടയിൽ നിന്നു വാക്കൊന്നും വരുന്നില്ല എന്താ ഇക്കാ ?ഇനിയെന്താ പ്ലാൻ ?എനിക്കു പഠിക്കണം ഇക്കാ .ഇതിന്റെ ട്രൈനിംഗ് കംപ്ളീറ്റ് ചെയ്യണം .എന്നിട്ട് ഡിഗ്രിക്ക് പോണം !ജോലി വേണം .അച്ഛനെ നോക്കണം .അവളെ പഠിപ്പിക്കണം !!
ഞാനവനെ കുറച്ചു നേരം നോക്കി നിന്നു എന്നിട്ട് ബഹുമാനത്തോടെ അവനോട് മൃദുവായി ഇഷ്ടത്തോടെ ചോദിച്ചു : ഇക്ക നിന്റൊപ്പം നിന്നൊരു ഫോട്ടോ എടുത്തോട്ടെ ??
കടപ്പാട് : കിടിലം ഫിറോസ്