ആർത്തവസമയത്തു ബസിൽ തന്റെ മകളെ സഹായിച്ച ആ കൈകൾ ഹൃദ്യം ഇ അമ്മയുടെ കുറിപ്പ്

  0
  2021

  ആർത്തവം അശുദ്ധമായി കാണുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ട് അവർക്കായി ഇ അമ്മയുടെ കുറിപ്പ്. ആർത്തവ സമയത്ത് മകൾക്ക് സഹായത്തിനെത്തിയ ആൺകുട്ടിയെക്കുറിച്ച് പറഞ്ഞ് മനസ് നിറച്ചിരിക്കുകയാണ് ഒരമ്മ. റെഡിറ്റ് എന്ന സമൂഹമാധ്യമത്തിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇതുവായിക്കുന്നവരിലാരെങ്കിലുമാണ് ആ കുട്ടിയുടെ അമ്മയെങ്കില്‍, നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. അവനെ ശരിയായ രീതിയില്‍ വളര്‍ത്തിയതിന്. ഇന്നത്തെ യുവാക്കളെ കുറിച്ച് പലരും പലതും പറയാറുണ്ട്. പക്ഷെ, ഞാനീ പോസിറ്റീവായിട്ടുള്ള കാര്യം ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നു എന്ന മുഖവരയോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

  കുറിപ്പിതാണ്: എന്‍റെ മകള്‍ വീട്ടിലേക്ക് ബസില്‍ വരുമ്പോഴാണ് അവള്‍ക്ക് പീരിയഡ്സ് ആകുന്നത്. അവളതറിഞ്ഞിരുന്നില്ല. അവളേക്കാള്‍ ഒരു വയസിനു മൂത്ത ഒരു ആണ്‍കുട്ടി അടുത്തുണ്ടായിരുന്നു. അവന്‍ അടുത്ത് ചെന്ന് പതിയെ അവളോട് അവളുടെ ഡ്രസ് നനഞ്ഞിരിക്കുന്നുവെന്ന് പറയുകയും അവന്‍റെ സ്വെറ്റര്‍ അവള്‍ക്ക് അത് മറക്കാന്‍ നല്‍കുകയും ചെയ്തു. അവളാകെ പരിഭ്രമിച്ചു. പക്ഷെ, പുറത്ത് കാട്ടിയില്ല. പക്ഷെ, അപ്പോഴേക്കും ആണ്‍കുട്ടി അവളോട് പറഞ്ഞു. ‘എനിക്കും സഹോദരിമാരുണ്ട്. ഇതെല്ലാം നല്ലതാണ്.’

  ഇതുവായിക്കുന്നവരിലാരെങ്കിലുമാണ് ആ കുട്ടിയുടെ അമ്മയെങ്കില്‍, നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. അവനെ ശരിയായ രീതിയില്‍ വളര്‍ത്തിയതിന്. ഇന്നത്തെ യുവാക്കളെ കുറിച്ച് പലരും പലതും പറയാറുണ്ട്. പക്ഷെ, ഞാനീ പോസിറ്റീവായിട്ടുള്ള കാര്യം ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നു.

  നിരവധി പേരാണ് ഈ ആണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതുപോലെ ആയിരിക്കണം നമ്മള്‍ നമ്മുടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തേണ്ടത് എന്ന് പറഞ്ഞും പലരും പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നു.

  LEAVE A REPLY